തിരഞ്ഞെടുപ്പു കമ്മിഷണർ: നടപടിയെ ന്യായീകരിച്ച് കേന്ദ്ര നിയമമന്ത്രാലയം
ന്യൂഡൽഹി ∙ ജഡ്ജി അംഗമായതു കൊണ്ട് ഏതെങ്കിലും കമ്മിഷനോ സമിതിയോ നിഷ്പക്ഷമാകുമെന്നതു മിഥ്യാധാരണയാണെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു ധൃതിപിടിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നടപടിയെ ന്യായീകരിച്ചു കേന്ദ്ര നിയമമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.

ഇത്രയും വലിയ തിരഞ്ഞെടുപ്പു പ്രക്രിയ രാജ്യത്തു നടക്കുമ്പോൾ ചുമതലകൾ ഒറ്റയ്ക്കു നിർവഹിക്കാൻ മുഖ്യ കമ്മിഷണർക്കു ബുദ്ധിമുട്ടാകുമെന്നതു സർക്കാർ കണക്കിലെടുത്തു. കമ്മിഷനിലെ വിവിധ ചുമതലകൾക്കായി 14നു 2 കമ്മിഷണർമാരെ നിയോഗിക്കുകയും 16നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തുവെന്നും നിയമ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലുണ്ട്.
കോടതിയിൽ നിന്നു തിരിച്ചടിയുണ്ടാകാതിരിക്കാൻ ധൃതിപിടിച്ചാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെട്ട സമിതി നിയമനം നടത്തിയതെന്ന വാദങ്ങളും സത്യവാങ്മൂലത്തിൽ തള്ളി. ഹർജി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണവും ധൃതിപിടിച്ചുള്ള നിയമനവും സ്റ്റേ ചെയ്യണമെന്നാണ് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ ഹർജിയിൽ ആവശ്യപ്പെട്ടത്.