ദേശീയ പാർട്ടിയായി, പിന്നാലെ കേസിലായി; പകയ്ക്കു കാരണം ‘അദാനി’ പരാമർശവുമെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി ∙ ‘രാജ്യത്തെ രാഷ്ട്രീയം അഴിമതിക്കുളമാണ്, അതു വൃത്തിയാക്കാൻ ഇറങ്ങുന്നു’ എന്നു പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അരവിന്ദ് കേജ്‌രിവാളിനെയാണ് അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ശൈലി ഭാഗികമായി അനുകരിച്ച് ഹിന്ദുത്വ വോട്ടുകൾ പിളർത്തുന്ന കേജ്‌രിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഒതുക്കാൻ ബിജെപി നടത്തുന്ന പരിശ്രമത്തിന്റെ ഒടുവിലത്തെ അധ്യായമാണ് ഇന്നലത്തെ അറസ്റ്റ്.

കഴിഞ്ഞ ഏപ്രിലിലാണ് ആം ആദ്മി പാർട്ടിക്കു ദേശീയ പദവി ലഭിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാളിനു സിബിഐയുടെ നോട്ടിസ് ലഭിച്ചു. 2 കാരണങ്ങളാണ് അതിന് ആം ആദ്മി പാർട്ടിക്കാർ പറഞ്ഞത്: 1.പാർട്ടിക്കു ലഭിച്ച ദേശീയ പദവി, 2. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി കേജ്‌രിവാൾ ഉന്നയിച്ച ആരോപണം. അദാനി ഗ്രുപ്പിൽ മോദിയാണ് മുതൽമുടക്കിയിരിക്കുന്നതെന്നും ഗൗതം അദാനി മാനേജർ മാത്രമാണെന്നും ഭൂമിയിലെ ഏറ്റവും സമ്പന്നനാകുകയാണു മോദിയുടെ ലക്ഷ്യമെന്നും നിയമസഭയിൽ കേജ്‌രിവാൾ ആരോപിച്ചിരുന്നു.
പ്രതിപക്ഷത്ത് ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് ധാരണയ്ക്കുള്ള നീക്കങ്ങൾ ഏറെ സജീവമായപ്പോഴാണു കേജ്‌രിവാളിന് സിബിഐയുടെ ചോദ്യം ചെയ്യൽ നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ വർഷം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അതിനു മുൻകയ്യെടുത്തത് ആം ആദ്മി പാർട്ടിയായിരുന്നു. കോടതി പ്രതിപക്ഷ ഹർജി തള്ളി.
പോരാട്ടം ആദ്യം കോൺഗ്രസിനെതിരെ
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കേജ്‌രിവാൾ അഴിമതിക്കെതിരെയുള്ള പോരാട്ടം മുഖമുദ്രയാക്കിയത് കോൺഗ്രസിനെ ഉന്നംവച്ചാണ്. അതിന്റെ പ്രയോജനം 2014ൽ മോദിക്കും ലഭിച്ചു. ഇടത്തരക്കാരെയും താഴെത്തട്ടിലുള്ളവരെയും ബാധിക്കുന്ന അഴിമതി തടയാനുള്ള ശ്രമങ്ങളാണ് കേജ്‌രിവാൾ തുടക്കത്തിൽ പ്രയോഗിച്ചത്. അതും ഡൽഹിയിലെ വിവിധ ജനകീയ പദ്ധതികളും കേജ്‌രിവാളിനു വീര പരിവേഷം നൽകി. സാധാരണക്കാരന്റെ വേഷവും കഴുത്തിലെ മഫ്ലറും വാഗണർ കാറും അതിന്റെ മാറ്റുകൂട്ടി.
എന്നാൽ, മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 44 കോടി രൂപ ചെലവാക്കിയെന്ന ആരോപണവും 100 കോടിയുടെ മദ്യനയ അഴിമതിയും കേജ്‌രിവാളിന്റെയും പാർട്ടിയുടെയും പ്രതിഛായയ്ക്കു ക്ഷതമേൽപിച്ചു. അതിനു മുൻപുതന്നെ, പാർട്ടിയെ വളർത്താൻ ഹിന്ദുത്വ വോട്ടുകളിൽകൂടി കേജ്‌രിവാൾ കണ്ണുവച്ചപ്പോൾ ബിജെപിയുടെ മുഖ്യശത്രുവായി. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്ന ദിവസം ഡൽഹി ക്ഷേത്ര മാതൃകയുണ്ടാക്കി പൂജ നടത്തിയും മറ്റും ബിജെപിയെ നേരിടുകയെന്ന തന്ത്രമാണ് കേജ്‌രിവാൾ പ്രയോഗിച്ചത്. അയോധ്യയിലേക്കുൾപ്പെടെ സൗജന്യ തീർഥാടന പദ്ധതിയും കേജ്‌രിവാൾ പ്രഖ്യാപിച്ചു.