മണിപ്പുർ: തിരഞ്ഞെടുപ്പിന് 6 ദിവസം ബാക്കിനിൽക്കെ സംഘർഷം; രണ്ടു കുക്കി യുവാക്കളെ വധിച്ചു
ആദ്യഘട്ട തിരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ബാക്കിനിൽക്കെ മണിപ്പുരിൽ വീണ്ടും മെയ്തെയ് -കുക്കി കലാപം രൂക്ഷമായി. കാങ്പോക്പി-ഇംഫാൽ ഈസ്റ്റ് അതിർത്തിയിൽ ഇന്നലെ നടന്ന വെടിവയ്പിൽ 2 കുക്കി ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടു. ഇതിനു തൊട്ടുമുൻപ്, മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണസ്ഥലത്തു വെടിവയ്പുണ്ടായി. ഇന്നർ മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ബിമൽ അക്കോയിജാമിന് തിരഞ്ഞെടുപ്പു കമ്മിഷൻ സിആർപിഎഫ് സംരക്ഷണം ഏർപ്പെടുത്തി.

ഒരു മാസം മണിപ്പുർ പൊതുവേ ശാന്തമായിരുന്നു. വെള്ളിയാഴ്ച തെഗ്‌നോപാൽ ജില്ലയിൽ വെടിവയ്പിൽ മെയ്തെയ് വിഭാഗക്കാരായ 3 പേർക്കു പരുക്കേറ്റതിനു പിന്നാലെയാണ് ഇന്നലെ കാങ്പോക്പി- ഇംഫാൽ ഈസ്റ്റ് അതിർത്തിയിലെ ഫെയ്‌ലംഗമോൾ ഗ്രാമത്തിൽ വെടിവയ്പുണ്ടായത്. ഗ്രാമ കാവൽസേനയിലെ രണ്ടു യുവാക്കളാണു കൊല്ലപ്പെട്ടത്.
തീവ്ര മെയ്തെയ് സായുധ സംഘടനയായ ആരംഭായ് തെംഗോൽ ആണ് ആക്രമണത്തിനു പിന്നിലെന്നു കുക്കി സംഘടനകൾ ആരോപിച്ചു. മൃതദേഹങ്ങളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വലിയ റാലികളോ പൊതുപരിപാടികളോ നടക്കുന്നില്ലെങ്കിലും അവസാനഘട്ടമായതോടെ പാർട്ടികൾ ചെറുയോഗങ്ങൾ വിളിച്ചുചേർക്കാൻ ആരംഭിച്ചിട്ടുണ്ട്.