കേജ്‌രിവാളിന് ഇൻസുലിൻ നൽകണോ?; മെഡിക്കൽ സംഘത്തെ നിയോഗിച്ച് കോടതി
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇൻസുലിൻ ആവശ്യമാണോയെന്നു വിലയിരുക്കാൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിർദേശം നൽകി. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടിൽനിന്നു മാമ്പഴം ഉൾപ്പെടെ എത്തിച്ചു കഴിച്ചതിൽ

ന്യൂഡൽഹി∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇൻസുലിൻ ആവശ്യമാണോയെന്നു വിലയിരുക്കാൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിർദേശം നൽകി. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടിൽനിന്നു മാമ്പഴം ഉൾപ്പെടെ എത്തിച്ചു കഴിച്ചതിൽ കോടതി അമർഷം രേഖപ്പെടുത്തി.
പ്രമേഹരോഗം വർധിച്ച സാഹചര്യത്തിൽ ഡോക്ടറെ വിഡിയോ കോൺഫറൻസിങ്ങിലൂടെ കാണാൻ അനുവദിക്കണമെന്ന ഹർജി തള്ളിയാണു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ നിർദേശിച്ചത്. ജയിൽ അധികൃതർ തനിക്ക് ഇൻസുലിൻ അനുവദിക്കുന്നില്ലെന്ന കേജ്‌രിവാളിന്റെ വാദങ്ങളും കോടതി തള്ളി.
കേജ്‌രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലിൽ ലഭ്യമാക്കണമെന്നു കോടതി നിർദേശിച്ചു. മെഡിക്കൽ സംഘം നിർദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളുവെന്നും കോടതി നിർദേശിച്ചു.
ജാമ്യഹർജി തള്ളി; വിദ്യാർഥിക്ക് 75,000 രൂപ പിഴ
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിന് അസാധാരണ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി. നിയമവിദ്യാർഥി സമർപ്പിച്ച ഹർജിയെ കേജ്‌രിവാളിന്റെ അഭിഭാഷകനും പിന്തുണച്ചില്ല. ഹർജി നൽകിയ നാലാം വർഷ നിയമ വിദ്യാർഥിക്ക് 75,000 രൂപ പിഴയിട്ടു.