കോൺഗ്രസ് വന്നാൽ ക്രിക്കറ്റ് ടീമിലും മതത്തിന് മുൻഗണന: മോദി
ഭോപാൽ ∙ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നും ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി മോദിയുടെ ആരോപണം. മധ്യപ്രദേശിലെ ധർ മണ്ഡലത്തിലെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാൻ അനുവദിക്കില്ല.

ഭോപാൽ ∙ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നും ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി മോദിയുടെ ആരോപണം. മധ്യപ്രദേശിലെ ധർ മണ്ഡലത്തിലെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാൻ അനുവദിക്കില്ല. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുന്നത് തടയാനും രാമക്ഷേത്രത്തിന് ‘ബാബറി പൂട്ട്’ വീഴാതിരിക്കാനും ആണ് 400 സീറ്റ് ആവശ്യപ്പെടുന്നത്. താൻ മുസ്ലിംകൾക്കോ ഇസ്ലാമിനോ എതിരല്ല. ഭരണഘടന എഴുതിയുണ്ടാക്കിയതിൽ അംബേദ്കറിന് കാര്യമായ പങ്കില്ലെന്ന് കോൺഗ്രസ് പറഞ്ഞതായും മോദി ആരോപിച്ചു.
ബിജെപി നേതാക്കളുടെ വർഗീയ, വിദ്വേഷ പ്രചാരണം: ഇന്ത്യാസഖ്യം ഇന്ന് പരാതി നൽകും
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ വർഗീയ, വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ത്യാസഖ്യത്തിന്റെ നേതാക്കൾ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അതേസമയം പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകി.
കമ്മിഷന്റെ നോട്ടിസിന്മേൽ ബിജെപി വീണ്ടും സമയം തേടിയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ഏപ്രിൽ 25നാണ് ബിജെപിക്കും കോൺഗ്രസിനും കമ്മിഷൻ നോട്ടിസയച്ചത്.