ഹരിയാന സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനൊപ്പം: ദുഷ്യന്ത് ചൗട്ടാല
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് നീക്കം നടത്തിയാൽ അതിനെ പിന്തുണയ്ക്കുമെന്നു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാരിനു പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്നി വ്യക്തമാക്കി.

90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ഇതിൽ 40 പേരാണു ബിജെപി അംഗങ്ങൾ. എച്ച്എൽപി അംഗത്തിന്റെയും സ്വതന്ത്ര അംഗമായ നയൻ പാൽ റാവത്തിന്റെയും പിന്തുണയും ബിജെപിക്കുണ്ട്. കോൺഗ്രസിന്റെ 30 അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്. സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.