‘ഏകാധിപത്യത്തിനെതിരായ പോരാട്ടം, 140 കോടി ജനങ്ങളുടെ പിന്തുണ വേണം’; ആവേശമായി കേജ്‌രിവാൾ
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. പിന്നാലെ, വൈകിട്ട് ഏഴോടെ അദ്ദേഹം തിഹാർ ജയിലിൽനിന്നു പുറത്തെത്തി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്നവസാനിക്കാനിരിക്കെ, ഇന്ത്യാസഖ്യത്തിന് ഊർജമേകുന്നതാണു കേജ്‌രിവാളിന്റെ മോചനം. ആംആദ്മി പാർട്ടിക്ക് ഏറെ സ്വാധീനമുള്ള ഡൽഹിയിലും ഹരിയാനയിലും 25നാണു തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ജൂൺ ഒന്നിനും. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണമെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പ്രചാരണത്തിൽ സജീവമാകാമെന്നതു കേജ്‌രിവാളിന് ആശ്വാസമാണ്. അഴിമതിക്കാരനായി ചിത്രീകരിച്ചു തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു ഒഴിവാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലിനും കോടതിയുടെ തീരുമാനം തിരിച്ചടിയായി.
ഇ.ഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കേജ്‌രിവാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളോ സമൂഹത്തിനു ഭീഷണിയോ അല്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. ഗുരുതര ആരോപണങ്ങളാണ് ഉയർന്നതെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ലെന്നും കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയും ദേശീയ പാർട്ടിയുടെ നേതാവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ നൽകാതെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. അതിലെ വാദം നീണ്ടുപോകുമെന്നതു കൂടി പരിഗണിച്ചാണ് ഹർജിക്കാരൻ ആവശ്യപ്പെടാതെ തന്നെ ജാമ്യം നൽകിയത്. ഉത്തരവു പുറത്തുവന്നയുടൻ ആംആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെമ്പാടും ആഘോഷ പരിപാടികൾ നടത്തി.
∙ ‘സർവശക്തിയുമെടുത്ത് ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിലാണു ഞാൻ. ആ പോരാട്ടത്തിന് 140 കോടി ജനങ്ങളുടെ പിന്തുണ വേണം. അനുഗ്രഹം നൽകിയ രാജ്യത്തെ കോടിക്കണക്കിനു പേർക്കു നന്ദി. സുപ്രീം കോടതിക്കും നന്ദി. അവർ മൂലമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്.’ – അരവിന്ദ് കേജ്‌രിവാൾ