ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ സമീപനം.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം കേന്ദ്ര സർക്കാരിനു കോടതിയിൽനിന്നു ലഭിച്ച രണ്ടാമത്തെ അടിയാണ് കേജ്‌രിവാളിന്റെ കേസിലെ ഉത്തരവ്. തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ രഹസ്യ നമ്പറുകൾ ഉൾപ്പെടെ പുറത്തുവിടണമെന്ന് മാർച്ച് 18നു നൽകിയ നിർദേശമായിരുന്നു ആദ്യത്തേത്.

ADVERTISEMENT

കേജ്‌രിവാളിന്റെ കേസിലെ ഉത്തരവിൽ കോടതി പറഞ്ഞ ചില കാര്യങ്ങൾ പ്രസക്തമാണ്:

∙ ജനാധിപത്യത്തിനു ചലിക്കാനുള്ള ശക്തി നൽകുന്നതു പൊതുതിരഞ്ഞെടുപ്പാണ്.

∙ കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയും ദേശീയ പാർട്ടി നേതാവുമാണ്.

∙ അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്; ഹർജി പരിഗണനയിൽ തുടരുകയാണ്.

ADVERTISEMENT

∙ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമഗ്രവും ഉദാരവുമായ സമീപനം ആവശ്യമാണ്.

ജാമ്യം കേജ്‌രിവാൾ ആവശ്യപ്പെടാതെ

കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചുനേടിയതല്ല ഇടക്കാല ജാമ്യമെന്നതു പ്രധാനമാണ്. കേസ് നീണ്ടുപോകുന്നുവെന്ന കാരണം പറഞ്ഞു കോടതിതന്നെയാണ് ഇടക്കാല ജാമ്യമെന്ന ആശയം മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അഞ്ചാം ദിവസമായിരുന്നു കേജ്‌രിവാളിന്റെ അറസ്റ്റ്. അതിലൂടെ കേജ്‌രിവാളിനെ പ്രചാരണരംഗത്തുനിന്നുതന്നെ ഒഴിവാക്കിയത് നീതിപൂർ‍വമായ തിരഞ്ഞെടുപ്പിനു തടസ്സമാകുന്ന നടപടിയായി കോടതി വിലയിരുത്തിയെന്നു വ്യക്തം.

കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യാന്തരതലത്തിൽത്തന്നെ ഉണ്ടായ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന്റെ ഓഫിസും യുഎസും ജർമനിയും തിരഞ്ഞെടുപ്പു നീതിപൂർവമാണോയെന്ന സംശയംകൂടി ചേർത്താണ് അറസ്റ്റിനെതിരെ പ്രതികരിച്ചത്.

കോടതിയുടെ തീരുമാനം സത്യത്തിന്റെ ജയമാണ്. ഇന്ത്യാസഖ്യത്തിന്റെ കരുത്തും ഐക്യവും ചേർന്ന് ഇന്ത്യയെ ബിജെപിയുടെ സങ്കടകാലത്തിൽനിന്നു മോചിപ്പിക്കും.

ADVERTISEMENT

തിരഞ്ഞെടുപ്പു തീരുംവരെയെങ്കിലും കേജ്‌രിവാൾ‍ തടവിൽ കഴിയണമെന്നാണു ബിജെപി താൽപര്യപ്പെട്ടത്. കേജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവർ ജയിലിലെന്നത് ഉദാഹരണമാക്കി, അഴിമതിക്കാരുടേതാണ് ആം ആദ്മി പാർട്ടിയെന്ന പ്രചാരണം ബിജെപി സജീവമാക്കി. എന്നാൽ, ഇടക്കാല ജാമ്യത്തോടെ ബിജെപി ഡൽഹിയിലും പഞ്ചാബിലുമുൾപ്പെടെ പ്രതിരോധത്തിലാകുന്ന സ്ഥിതിയായി.

പൂർണതോതിൽ പ്രചാരണരംഗത്തിറങ്ങാനുള്ള അനുമതി നൽകുന്നതായി ഉത്തരവിൽ കോടതി സൂചിപ്പിച്ചത് ഒഡീഷയിലെ ബിജെപി നേതാവ് സിബ ശങ്കർ ദാസിന്റെ കേസിൽ കഴിഞ്ഞ മാർച്ചിൽ നൽകിയ വിധി എടുത്തുപറ‍ഞ്ഞാണ്. ഒരു ക്രിമിനൽ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്ന് ഹൈക്കോടതി ഉപാധിവച്ചിരുന്നു. എന്നാൽ, രാഷ്ട്രീയപ്രവർത്തനം തടയുന്നത് മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നാണു സുപ്രീം കോടതി വിധിച്ചത്.

തിരഞ്ഞെടുപ്പുവേളയിൽ ജഡ്ജിമാർ ഒരു പക്ഷം പിടിച്ചിരിക്കുന്നു. അതുവഴി അവരും പ്രചാരണത്തിന്റെ ഭാഗമായി. കോടിക്കണക്കിനു ബാലറ്റുകൾ പ്രതികരിക്കുമ്പോൾ ജഡ്ജിമാർക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല.

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത് ആംആദ്മി പാർട്ടി ആഘോഷമാക്കി. കോടതി ഉത്തരവു പുറത്തുവന്നതോടെ എഎപി സ്ഥാനാർഥികളും നേതാക്കളും പ്രചാരണപരിപാടികൾ റദ്ദാക്കി കേജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു മുന്നിലെത്തി. ഭാര്യ സുനിത കേജ്‍രിവാൾ, മകൾ ഹർഷിത എന്നിവരും കേജ്‍രിവാളിനെ സ്വീകരിക്കാൻ ജയിലിലെത്തി.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തും ബിജെപിയെ കടന്നാക്രമിച്ചും ഇന്ത്യാസഖ്യം നേതാക്കളും രംഗത്തെത്തി. ഇന്നു രാവിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പാർട്ടി ഓഫിസിൽ പത്രസമ്മേളനം നടത്തി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നു കേജ്‌രിവാൾ വ്യക്തമാക്കി. വൈകിട്ട് സൗത്ത് ഡൽഹിയിൽ റോഡ് ഷോയും ഉണ്ടാകും.
 

English Summary:

Judicial Blow to BJP: Kejriwal's Release Marks Second Court Setback Post-Electoral Bond Directive