ബർധ്മാൻ - ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 83 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽനിന്നു കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ വിയർക്കുന്നതു ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് ദിലീപ് ഘോഷാണ്. ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് ആസാദ് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച സ്ഥാനാർഥികളെ നിർത്തി ബിജെപിയെ തടയിടാനുള്ള ദീദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ബിഹാറുകാരനായ ആസാദ് വ്യവസായമേഖലയായ ബർധ്മാൻ-ദുർഗാപുർ മണ്ഡലത്തിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണിത്. അലുവാലിയ ഇത്തവണ അസൻസോളിലേക്കു മാറി.

ADVERTISEMENT

ഡൽഹിയിലും ബിഹാറിലും ബിജെപിക്കു വേണ്ടി മത്സരിച്ചു ജയിച്ച ആസാദ് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ വിമർശനമുന്നയിച്ചാണു പാർട്ടിയിൽനിന്നു പുറത്താകുന്നത്. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ചിലർ വരെ മോദിയെയും അമിത് ഷായെയും എതിരെ വിമർശിക്കാൻ പേടിക്കുമ്പോൾ ഇരുവരെയും പേരെടുത്തു വിമർശിക്കുകയാണ്, ബിഹാർ മുൻ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനായ കീർത്തി ആസാദ്.

വൈവിധ്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും ടെലിപ്രോംപ്റ്റർ പ്രധാനമന്ത്രിയാണ് മോദിയെന്നും കീർത്തി ആസാദ് പറയുന്നു. ‘ ബംഗ്ലദേശിൽനിന്നു നുഴഞ്ഞുകയറ്റക്കാരെ മമത ബംഗാളിലെത്തിക്കുന്നുവെന്നാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. എന്നാൽ, ഇവരുടെ കീഴിലുള്ള ബിഎസ്എഫും മറ്റുമാണ് അതിർത്തിയുടെ കാവൽക്കാർ’, കീർത്തി പരിഹിസിച്ചു. ‘ മുഗൾ കാലത്തും ബ്രിട്ടിഷ് കാലത്തും സ്വാതന്ത്ര്യത്തിനു 65 വർഷം ശേഷവും ഭീഷണി നേരിടാത്ത ഹിന്ദുക്കൾ ഇപ്പോൾ ഭീഷണി നേരിടുകയാണെന്നാണ് ബിജെപി പറയുന്നത്. എങ്കിൽ ആ ഭരണം നടത്തിയവർ പുറത്തിരിക്കണം’ – മനോരമയോട് ആസാദ് പറഞ്ഞു.

ADVERTISEMENT

മോദി വിടുവായത്തം പറയുന്നയാൾ

Q കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ന്യൂനപക്ഷങ്ങൾക്കു പ്രത്യേക പരിഗണന ലഭിക്കുമെന്നു പ്രധാനമന്ത്രി പറയുന്നു?

ADVERTISEMENT

A വൻ പരാജയമുണ്ടാകുമെന്നു മോദി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ആർഎസ്എസിന്റെ അജൻഡയുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുന്നു. വിടുവായത്തം പറയുന്ന പ്രധാനമന്ത്രിയാണു മോദിയെന്നു ജനങ്ങൾക്കറിയാം.

Q ഡൽഹി, ബിഹാർ, ഇപ്പോൾ ബംഗാൾ... 3 സംസ്ഥാനങ്ങളിലെ മത്സരങ്ങൾ തമ്മിലുള്ള വ്യത്യാസം? 

A മമത ബാനർജി ഒരു മുഖ്യമന്ത്രി മാത്രമല്ല, ഒരു വികാരം കൂടിയാണ്. വീട്ടിലെ അമ്മ സന്തോഷവതിയാണെങ്കിൽ വീടു മുഴുവൻ സന്തോഷത്തിലായിരിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടാണു സ്ത്രീകൾക്കായി മമത വിവിധ പദ്ധതികൾ കൊണ്ടുവന്നത്. ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന ബിജെപിയുടെയുടെയും ആർഎസ്എസിന്റെയും തന്ത്രങ്ങൾ മമതയ്ക്കു മുൻപിൽ പരാജയപ്പെടും.

Q എതിരാളി ദിലീപ് ഘോഷ് ആണ് ?

A ബംഗാൾ മാന്യൻമാരുടെ നാടാണ്. മാന്യമായ ഭാഷയാണു ഞാൻ ഉപയോഗിക്കുന്നത്. ദിലീപ് ഘോഷോ? അദ്ദേഹത്തിന്റെ വായിൽനിന്നു വരുന്നത് എന്താണ്? ജനം മറുപടി നൽകും.

English Summary:

Former cricketer Kirti Azad contesting from Burdwan Durgapur constituency in Bengal for Loksabha Elections 2024