ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ. കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ.

കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല. മഹാരാഷ്ട്രയിൽ ഇന്നു നാലാം ഘട്ടത്തിൽ 11 സീറ്റുകളിലും 20നd അഞ്ചാം ഘട്ടത്തിൽ 13 സീറ്റുകളിലേക്കുമാണു മത്സരം. കഴിഞ്ഞതവണ ഈ 24 സീറ്റുകളിൽ പതിനൊന്നിലും 50 ശതമാനത്തിലേറെ വോട്ട് നേടിയായിരുന്നു ബിജെപിയുടെ വിജയം. പ്രാദേശിക വിഷയങ്ങളും മറാഠാ സംവരണവുമെല്ലാം ഏറെ ചർച്ചയാകുന്നതിനാൽ ഇത്തവണ ഇവിടെയെല്ലാം പോരാട്ടം കനക്കുന്നു.

ADVERTISEMENT

ഡൽഹിയിൽ ഏഴിടത്ത് 2019ൽ ബിജെപി 50 ശതമാനത്തിലറെ വോട്ട് നേടിയിരുന്നു. ഹരിയാനയിൽ 10 സീറ്റിൽ ഒൻപതും ഈ ഗണത്തിലായിരുന്നു. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും ജാമ്യവുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ ഡൽഹിയിൽ അട്ടിമറി സംഭവിക്കും. ഹരിയാനയിൽ കൃഷിനിയമങ്ങളും അഗ്നിപഥ് പദ്ധതിയുമുൾപ്പെടെ ഒന്നിലേറെ പ്രതികൂല ഘടകങ്ങളുണ്ട്. സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണ്. 

അതേസമയം, വോട്ട് കുറഞ്ഞാലും വിജയം ആവർത്തിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിൽ 2019ലെ സീറ്റ് നില നിലനിർത്താനാണു ശ്രമം. ജനവികാരം എതിരാക്കുന്ന തൊഴിലില്ലായ്മ മുതൽ സംസ്ഥാന ബിജെപി സർക്കാരുകളുടെ പാളിച്ചകൾ വരെയുള്ള ഘടകങ്ങളെ നേരിടുകയെന്നതാണു വെല്ലുവിളി. 

ADVERTISEMENT

സോണിയ 70% തുകയും ന്യൂനപക്ഷങ്ങൾക്കായി ചെലവിട്ടു: അമിത്ഷാ

റായ്ബറേലി (യുപി)∙ മണ്ഡലത്തിൽ എംപി ഫണ്ടിൽ നിന്നുള്ള 70% തുകയും ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് സോണിയാ ഗാന്ധി  ചെലവഴിച്ചതെന്ന്  അമിത്ഷാ.  പ്രതാപ്ഗഡിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അമിത്ഷാ. രണ്ടുപതിറ്റാണ്ടോളം റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു സോണിയ. ഇത്തവണ രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നത്. ദിനേശ് പ്രതാപ് സിങ് ആണ് ബിജെപി സ്ഥാനാർഥി.

English Summary:

Tough times ahead for BJP from Phase four in Loksabha Elections 2024