ഹൈദരാബാദ് ∙ തെലങ്കാനയിൽ വോട്ടു ചെയ്യാനെത്തിയ മുസ്‍ലിം വനിതയുടെ മുഖാവരണം (ബുർഖ) മാറ്റി പരിശോധന നടത്തിയ ബിജെപി വനിതാ സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് മണ്ഡലത്തിലെ അസംപുർ ബൂത്തിലാണ് ബിജെപി സ്ഥാനാർഥി മാധവി ലത മുസ്‍ലിം വനിതകളുടെ തിരിച്ചറിയൽ കാർഡ് വാങ്ങുകയും ‘മുഖപരിശോധന’ നടത്തുകയും ചെയ്തത്. സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതു തടസ്സപ്പെടുത്തിയതിന് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ലതയ്ക്കെതിരെ മാലാക്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖാവരണം മാറ്റാനും വയസ്സ് പറയാനും മാധവി ആവശ്യപ്പെടുന്നതിന്റെയും തിരിച്ചറിയൽ കാർഡിലെ ചിത്രവുമായി താരതമ്യം ചെയ്യുന്നതിന്റെയും പോളിങ് ഉദ്യോഗസ്ഥരോടു കയർക്കുന്നതിന്റെയും വിഡിയോകൾ പ്രചരിച്ചിരുന്നു. വോട്ടറുടെ തിരിച്ചറിയൽ പരിശോധന നടത്താൻ സ്ഥാനാർഥിക്ക് നിയമപരമായ അവകാശമുണ്ടെന്നു മാധവി ന്യായീകരിച്ചു. 

ബിജെപി നേതാവ് ധർമപുരി അരവിന്ദ് വോട്ടിങ്ങിന് ബുർഖ ധരിച്ചെത്തിയവരെച്ചൊല്ലി പോളിങ് ഓഫിസർമാരോടു തർക്കിക്കുന്നു.
ADVERTISEMENT

എഐഎംഐഎം മേധാവിയും സിറ്റിങ് എംപിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. വോട്ടർമാർക്കിടയിൽ മതധ്രുവീകരണമുണ്ടാക്കി ഉവൈസിയെ ജയിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമമാണ് സംഭവമെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു. 

ഇതിനു പുറമേ, നിസാമാബാദ് എംപിയും ബിജെപി നേതാവുമായ ധർമപുരി അരവിന്ദ് ബുർഖ ധരിച്ചെത്തിയവർ വോട്ടു ചെയ്യുന്നതിനെച്ചൊല്ലി പോളിങ് ഓഫിസർമാരോടു തർക്കിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഉത്തർപ്രദേശിലെ സിതാപുരിൽ മുസ്‌ലിം വോട്ടർമാരെ പൊലീസ് വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

English Summary:

BJP candidate Mathavi Latha 'face check' by replacing voter's burqa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT