എണ്ണക്കമ്പനികൾക്ക് കുതിച്ചുകയറ്റം; ഈ സാമ്പത്തിക വർഷം 81,000 കോടി അറ്റാദായം
ന്യൂഡൽഹി ∙ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമാണിത്.

-
Also Read
ആനയ്ക്ക് രക്ഷയായി വൻതാര
ഐഒസിക്കു 39,618.84 കോടിയാണു അറ്റാദായം. 2022–23 ൽ ഇത് 8,241.82 കോടിയായിരുന്നു. ബിപിസിഎൽ 26,673.50 കോടി രൂപ. മുൻവർഷം 1870.10 കോടി. ഹിന്ദുസ്ഥാൻ പെട്രോളിയം 14,693.83 കോടി. മുൻവർഷം 8,974.03 കോടി.
രാജ്യത്തെ എണ്ണവിപണിയുടെ 90 ശതമാനവും ഇവരാണു നിയന്ത്രിക്കുന്നത്. മുൻവർഷങ്ങളിൽ 3 കമ്പനികൾക്കും നഷ്ടം നേരിട്ട സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023–24 ബജറ്റിൽ 30,000 കോടി സഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വർഷത്തിന്റെ മധ്യത്തിൽ കമ്പനികൾ നില മെച്ചപ്പെടുത്തിയതോടെ ഇത് 15,000 കോടിയായി കുറച്ചു.