അനധികൃത പരസ്യബോർഡ് വീണ് മരണം 14 ആയി; ബോർഡ് സ്ഥാപിച്ച കരാറുകാരൻ ഒളിവിൽ
മുംബൈ ∙ അതിശക്തമായ കാറ്റിൽ മുംബൈ ഘാട്കോപ്പറിൽ 100 അടി ഉയരത്തിലുള്ള അനധികൃത പരസ്യബോർഡ് പെട്രോൾ പമ്പിനു മുകളിൽ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 74 പേർക്കാണ് പരുക്കേറ്റത്. ചികിത്സയിലുള്ള 44 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വേനൽമഴയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടാണ് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള പടുകൂറ്റൻ ബോർഡ് തകർന്നുവീണത്. പെട്രോൾ പമ്പിലെ ജീവനക്കാരും ഇന്ധനം നിറയ്ക്കാനെത്തിയവരും സമീപത്തുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.

തൂണുകളടക്കം 250 ടണ്ണിലേറെ ഭാരമുളള ബോർഡിന്റെ അവശിഷ്ടങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും നീക്കാൻ കഴിഞ്ഞിട്ടില്ല. കാറുകളും ഇരുചക്രവാഹനങ്ങളും ചതഞ്ഞരഞ്ഞു. പെട്രോൾ പമ്പിലായതിനാൽ ഗ്യാസ് കട്ടറുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. 40 അടി വീതം വീതിയിലും നീളത്തിലും മാത്രം പരസ്യം സ്ഥാപിക്കാൻ അനുമതിയുള്ള മേഖലയിൽ 120 അടി വീതം നീളവും വീതിയുമുള്ളതായിരുന്നു ബോർഡ്. അപകടത്തിനു കാരണമായ കാറ്റ് വീശിയത് 96 കിലോമീറ്റർ വേഗത്തിലായിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തി.
നഗരത്തിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, പ്രതീക്ഷിച്ചിരുന്നതിലും അതിശക്തമായ കാറ്റാണു വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയത്. കരാറുകാരായ ഇഗോ മീഡിയയുടെ ഡയറക്ടർ ഭാവേഷ് ഭിഡെയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി അടുപ്പമുള്ളയാളാണ് ഭാവേഷ് എന്നാരോപിച്ച ബിജെപി സംഭവം രാഷ്ട്രീയ വിവാദമാക്കി.
2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാവേഷ് മുളുണ്ടിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അനധികൃത ബോർഡുകൾ സ്ഥാപിച്ചതിന് ഇയാളിൽ നിന്ന് 21 തവണ പിഴ ഇൗടാക്കിയിട്ടുണ്ട്. പീഡനക്കേസിലും ആരോപണവിധേയനാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നഗരത്തിലെ എല്ലാ ഹോർഡിങ്ങുകളും പരിശോധിച്ച് അനധികൃതമായവ നീക്കാൻ നിർദേശിച്ചു.