സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത സംഭവം: പരിഹാരം തേടി ചർച്ച
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ട രാജ്യസഭാംഗം സ്വാതി മലിവാളിനെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സന്ദർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി പ്രതിഷേധം നടത്തി.

തിങ്കളാഴ്ച രാവിലെയാണു കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തത്. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. എന്നാൽ ഔദ്യോഗികമായി പരാതി നൽകിയില്ല. എഎപിയുടെ ദേശീയ വക്താവും എംപിയുമായ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
അങ്ങേയറ്റം അപലപനീയമായ കാര്യമാണു നടന്നതെന്നും വിഷയത്തിൽ കേജ്‌രിവാൾ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണു പ്രശ്നപരിഹാരത്തിനുള്ള ദൗത്യവുമായി സഞ്ജയ് സിങ് സ്വാതിയുടെ വസതിയിലെത്തി ചർച്ച നടത്തിയത്. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണു സംഭവങ്ങൾക്കു പിന്നിലെന്നാണു വിവരം.