കേജ്‌രിവാളിന്റെ സെക്രട്ടറി സ്വാതി മലിവാളിനെ മർദിച്ചെന്ന് പൊലീസ് റിപ്പോർട്ട്
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബൈഭവ് കുമാറിൽനിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ നേരിട്ടതു ക്രൂരമർദനമെന്നു പൊലീസ് എഫ്ഐആർ. ബൈഭവ് കുമാർ 7 തവണ സ്വാതി മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടിയെന്ന് എഫ്ഐആറിലുണ്ട്. കേജ്‌രിവാളിന്റെ വീട്ടുമുറ്റത്തിരുന്നു താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബൈഭവ് കുമാറിൽനിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ നേരിട്ടതു ക്രൂരമർദനമെന്നു പൊലീസ് എഫ്ഐആർ. ബൈഭവ് കുമാർ 7 തവണ സ്വാതി മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടിയെന്ന് എഫ്ഐആറിലുണ്ട്.
കേജ്‌രിവാളിന്റെ വീട്ടുമുറ്റത്തിരുന്നു താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപകനേതാവു കൂടിയായ സ്വാതി മലിവാളിനെ തള്ളി ആം ആദ്മി പാർട്ടി രംഗത്തെത്തി. ബൈഭവ് കുമാർ മോശമായി പെരുമാറിയെന്നും കർശന നടപടിയെടുക്കുമെന്നും ആദ്യം പ്രതികരിച്ച എഎപി ഇന്നലെ സ്വാതി മലിവാളിന്റെ ആരോപണങ്ങൾ നിഷേധിച്ചു.
അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദേശീയ വനിതാ കമ്മിഷനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ബൈഭവ് കുമാർ എത്തിയില്ല. പഞ്ചാബിലുള്ള ബൈഭവ് കുമാർ മുൻകൂർ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണു കേജ്‌രിവാളിനെ സന്ദർശിക്കാൻ സ്വാതി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.