കൂടുതൽകാലം പ്രധാനമന്ത്രിപദവി: മോദി മൂന്നാമത്
കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26) 2024 മേയ് 29 ന് മോദി എത്തും. ജവാഹര്‍ലാല്‍ നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.

ആദ്യം 2014 മേയ് 26 നും രണ്ടാമത് 2019 മേയ് 30 നുമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4 ന് ആയതുകൊണ്ട് കെയർടേക്കർ ആകാതെ തന്നെ അധികാരത്തിലിരുന്ന് മോദിക്ക് മൂന്നാം സ്ഥാനത്തെത്താം.
ജൂൺ 4 നു ശേഷമായിരിക്കും പുതിയ മന്ത്രിസഭ അധികാരത്തിലെത്തുക. അപ്പോഴേക്കും മോദിയുടെ രണ്ടാം മന്ത്രിസഭ 1832 ദിവസം പിന്നിട്ടിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ആയുസ്സ് നീട്ടിക്കിട്ടിയ ഇന്ദിരാഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 മാര്‍ച്ച് 18 - 1977 മാര്‍ച്ച് 24; 2198 ദിവസം) കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയാണ്. രണ്ടാം മൻമോഹൻ മന്ത്രിസഭയ്ക്കും ഒന്നാം മോദി മന്ത്രിസഭയ്ക്കുമാണ് (1830 ദിവസം) ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം.
ഇതുവരെയുള്ള 15 പ്രധാനമന്ത്രിമാരും അവർ നേതൃത്വം നൽകിയ 29 മന്ത്രിസഭകളും അധികാരത്തിലിരുന്ന ദിവസങ്ങളും
ജവാഹർലാൽ നെഹ്‌റു (6) – 6130
ഗുൽസരിലാൽ നന്ദ (2) – 26 (ഇടക്കാല പ്രധാനമന്ത്രി)
ലാൽ ബഹാദൂർ ശാസ്ത്രി (1) – 581
ഇന്ദിരാഗാന്ധി (4) – 5829
മൊറാർജി ദേശായി (1) – 856
ചൗധരി ചരൺ സിങ് (1) – 170
രാജീവ് ഗാന്ധി (2) – 1858
വി.പി.സിങ് (1) – 343
ചന്ദ്രശേഖർ (1) – 223
പി.വി.നരസിംഹറാവു (1) – 1791
എ.ബി.വാജ്പേയി (3) – 2272
എച്ച്.ഡി.ദേവെഗൗഡ (1) – 324
ഐ.കെ. ഗുജറാൾ (1) – 332
ഡോ. മൻമോഹൻ സിങ് (2) – 3656
നരേന്ദ്ര മോദി (2) – 3656 (2024 മേയ് 29 വരെ)