എതിരാളി നിങ്ങളുടെ ശത്രുവല്ല; ബിജെപിയോട് സുപ്രീം കോടതി
ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങൾ പെരുമാറ്റച്ചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയത്. ഇതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ പരസ്യങ്ങൾ അപമാനകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്നു ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പരാമർശിച്ചു.

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങൾ പെരുമാറ്റച്ചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയത്. ഇതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ പരസ്യങ്ങൾ അപമാനകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്നു ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പരാമർശിച്ചു. തുടർന്നു ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്നു ബിജെപിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു.
പരസ്യങ്ങൾ വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കാൻ തയാറായിരുന്നില്ല. തൃണമൂൽ അഴിമതിപ്പാർട്ടിയാണെന്നും ഹിന്ദുവിരുദ്ധ സംഘടനയാണെന്നും ആരോപിച്ചായിരുന്നു പരസ്യം. തൃണമൂൽ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പത്രപ്പരസ്യങ്ങളിലുണ്ടായിരുന്നു.