പ്രചാരണം നാളെ കൊടിയിറങ്ങും; അവസാനഘട്ടം വോട്ടെടുപ്പ് ജൂൺ ഒന്നിന്, 57 മണ്ഡലങ്ങൾ വിധിയെഴുതും
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിന് നാളെ കൊടിയിറക്കം. അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് 5 ന് അവസാനിക്കും. 543 അംഗ ലോക്സഭയിലെ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ശേഷിക്കുന്നത്. ജൂൺ 4നു വോട്ടെണ്ണും. വോട്ടെണ്ണലിനു ശേഷമേ പാർട്ടികൾ ചർച്ചകളിലേക്കു കടക്കുന്ന രീതിയുള്ളുവെങ്കിലും ഇന്ത്യാസഖ്യം നേതാക്കൾ ജൂൺ ഒന്നിനു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് സൂചന. വോട്ടെടുപ്പു പൂർത്തിയാകുന്നതിന്റെ തൊട്ടടുത്തദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയ കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്.

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിന് നാളെ കൊടിയിറക്കം. അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് 5 ന് അവസാനിക്കും. 543 അംഗ ലോക്സഭയിലെ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ശേഷിക്കുന്നത്. ജൂൺ 4നു വോട്ടെണ്ണും.
വോട്ടെണ്ണലിനു ശേഷമേ പാർട്ടികൾ ചർച്ചകളിലേക്കു കടക്കുന്ന രീതിയുള്ളുവെങ്കിലും ഇന്ത്യാസഖ്യം നേതാക്കൾ ജൂൺ ഒന്നിനു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് സൂചന. വോട്ടെടുപ്പു പൂർത്തിയാകുന്നതിന്റെ തൊട്ടടുത്തദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയ കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. അതുകൂടി പരിഗണിച്ചു കേജ്‌രിവാൾ പങ്കെടുക്കുന്ന യോഗമാണ് ഇന്ത്യാസഖ്യം ആലോചിക്കുന്നത്.
വലിയ വിജയം പ്രതീക്ഷിക്കുന്ന ബിജെപി സർക്കാർ രൂപീകരണത്തിനുള്ള ആലോചനയിലേക്ക് കടന്നിരുന്നു. നാളെ രാത്രി മുതൽ 48 മണിക്കൂർ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കും.