ഗുരുതര ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ 1191; കൂടുതൽ കേരളത്തിൽ
ന്യൂഡൽഹി ∙ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളായ 1,191 പേർ ഇക്കുറി സ്ഥാനാർഥികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. രാജ്യത്താകെയുള്ള 8,337 സ്ഥാനാർഥികളുടെ 14% വരുമിത്. കൊലക്കേസുകളിൽ ഉൾപ്പെട്ട 40 പേർ മത്സരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ് 197 പേർ. ഇതിൽ 16 പേർക്കെതിരെ സ്ത്രീപീഡനക്കേസുണ്ട്.ബിജെപിയുടെ 440 സ്ഥാനാർഥികളിൽ 130 പേർക്കെതിരെയും (30%) കോൺഗ്രസിന്റെ 327 സ്ഥാനാർഥികളിൽ 88 പേർക്കെതിരെയും (27%) ഗുരുതര ക്രിമിനൽ കേസുണ്ട്.ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ കൂടുതൽ കേരളത്തിലാണ്– 35%.

ന്യൂഡൽഹി ∙ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളായ 1,191 പേർ ഇക്കുറി സ്ഥാനാർഥികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. രാജ്യത്താകെയുള്ള 8,337 സ്ഥാനാർഥികളുടെ 14% വരുമിത്. കൊലക്കേസുകളിൽ ഉൾപ്പെട്ട 40 പേർ മത്സരിക്കുന്നു. സ്ത്രീകൾക്കെതിരായ
അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ് 197 പേർ. ഇതിൽ 16 പേർക്കെതിരെ സ്ത്രീപീഡനക്കേസുണ്ട്.ബിജെപിയുടെ 440 സ്ഥാനാർഥികളിൽ 130 പേർക്കെതിരെയും (30%) കോൺഗ്രസിന്റെ 327 സ്ഥാനാർഥികളിൽ 88 പേർക്കെതിരെയും (27%) ഗുരുതര ക്രിമിനൽ കേസുണ്ട്.ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ കൂടുതൽ കേരളത്തിലാണ്– 35%.
സ്ഥാനാർഥികളുടെ വിദ്യാഭ്യാസം
ഡോക്ടറേറ്റ്: 197 ബിരുദാനന്തരബിരുദം: 1536
ബിരുദം: 1502 ഡിപ്ലോമ: 292
പന്ത്രണ്ടാം ക്ലാസ്: 1303 അഞ്ചാം ക്ലാസ്: 359
നിരക്ഷരർ: 121
ആസ്തി (ടോപ് 5)
∙ ഡോ. ചന്ദ്രശേഖർ പെമ്മസാനി (ടിഡിപി– ഗുണ്ടൂർ, ആന്ധ്രപ്രദേശ്): 5,705 കോടി രൂപ
∙ കോണ്ട വിശ്വേശ്വർ റെഡ്ഡി (ബിജെപി– ചെവല്ല, തെലങ്കാന): 4,568 കോടി
∙ പല്ലവി ശ്രീനിവാസ് ഡെംപോ (ബിജെപി– സൗത്ത് ഗോവ, ഗോവ): 1,361 കോടി
∙ നവീൻ ജിൻഡൽ (ബിജെപി– കുരുക്ഷേത്ര, ഹരിയാന): 1,241 കോടി
∙ നകുൽ നാഥ് (കോൺഗ്രസ്– ചിന്ത്വാഡ, മധ്യപ്രദേശ്): 716 കോടി
വനിതകൾ കൂടി
വനിതാ സ്ഥാനാർഥികൾ 797 മൊത്തം സ്ഥാനാർഥികളുടെ 10% (2019 ൽ 9%)
പ്രമുഖ പാർട്ടികളുടെ വനിതാപ്രാതിനിധ്യം
∙ 16% – ബിജെപി (69/440)
∙ 13% - കോൺഗ്രസ് (41/327)
∙ 25% - തൃണമൂൽ (12/48)
∙ 13% - സിപിഎം (7/52)
∙ 7% - സിപിഐ (2/30)
കൂടുതൽ കേസുകളുള്ളവർ
∙ കെ.സുരേന്ദ്രൻ (ബിജെപി– വയനാട്): 243
∙ ഡോ. കെ.എസ്.രാധാകൃഷ്ണൻ (ബിജെപി– എറണാകുളം): 211
∙ അർജുൻ സിങ് (ബിജെപി– ബാരക്പുർ, ബംഗാൾ): 93
∙ ഡീൻ കുര്യാക്കോസ് (കോൺഗ്രസ്– ഇടുക്കി): 88
∙ അത്രം സുഗുണ (കോൺഗ്രസ്– ആദിലാബാദ്, തെലങ്കാന): 49
ഒറ്റനോട്ടത്തിൽ
രാജ്യത്തെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി: 6.23 കോടി രൂപ (2019 ൽ 4.14 കോടി രൂപ)
പാർട്ടി സ്ഥാനാർഥികളുടെ ശരാശരി ആസ്തി:
∙ ബിജെപി: 41 കോടി
∙ കോൺഗ്രസ്: 24 കോടി
∙ ഡിഎംകെ: 31 കോടി
∙ ബിജെഡി: 30 കോടി
∙ എഎപി: 14 കോടി
∙ സമാജ്വാദി പാർട്ടി: 14 കോടി
∙ തൃണമൂൽ: 11 കോടി
∙ സിപിഎം: 1 കോടി
∙ സിപിഐ: 93 ലക്ഷം
കോടിപതി സ്ഥാനാർഥികൾ: 2572 (31%).
കേരളത്തിൽ 63 പേർ
വാർഷിക വരുമാനം (ടോപ് 3)
∙ നവീൻ ജിൻഡാൽ (ബിജെപി– കുരുക്ഷേത്ര, ഹരിയാന): 74 കോടി
∙ സംതൃപ്ത് മിശ്ര (ബിജെഡി– കട്ടക്ക്, ഒഡീഷ): 66 കോടി
∙ വെങ്കട്ടരമണെ ഗൗഡ (കോൺ – മണ്ഡ്യ, കർണാടക): 16 കോടി