ഷിഗാറ്റ്സെയിൽ പോർവിമാനങ്ങൾ; ആശങ്ക വേണ്ടെന്ന് വ്യോമസേന
ന്യൂഡൽഹി ∙ ഇന്ത്യൻ അതിർത്തിക്കടുക്കുള്ള ഷിഗാറ്റ്സെയിൽ ചൈനീസ് പോർവിമാനങ്ങൾ എത്തിയതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യോമസേന. 2017-ൽ പ്രശ്നമായ ദോക് ലാ പ്രദേശത്തിനോടടുത്താണ് ഷിഗാറ്റ്സെ എന്നതിനാലാണ് ഇവിടത്തെ ചൈനീസ് നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഇതിനു മുൻപും ഷിഗാറ്റ്സെയിൽ ജെ–20 പോർവിമാനങ്ങളെത്തിയിട്ടുണ്ട്. പൊതുവേ തുറസ്സായ പ്രദേശമാണ് ഷിഗാറ്റ്സെ എന്നതിനാൽ അവിടത്തെ ഏതു നീക്കവും എളുപ്പത്തിൽ ഉപഗ്രഹക്യാമറകളുടെ കണ്ണിൽ പതിയും. ആക്രമണോദ്ദേശ്യത്തോടെയുള്ള നീക്കങ്ങൾ ഇത്രയും സുതാര്യമായ രീതിയിൽ നടത്തുമെന്ന് കരുതാനാവില്ല. മാത്രമല്ല, ഇന്ത്യൻ അതിർത്തിയോട് വളരെ അടുത്താണെന്നതിനാൽ തിരിച്ചടിയും പ്രതീക്ഷിക്കും.

ന്യൂഡൽഹി ∙ ഇന്ത്യൻ അതിർത്തിക്കടുക്കുള്ള ഷിഗാറ്റ്സെയിൽ ചൈനീസ് പോർവിമാനങ്ങൾ എത്തിയതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യോമസേന. 2017-ൽ പ്രശ്നമായ ദോക് ലാ പ്രദേശത്തിനോടടുത്താണ് ഷിഗാറ്റ്സെ എന്നതിനാലാണ് ഇവിടത്തെ ചൈനീസ് നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഇതിനു മുൻപും ഷിഗാറ്റ്സെയിൽ ജെ–20 പോർവിമാനങ്ങളെത്തിയിട്ടുണ്ട്.
പൊതുവേ തുറസ്സായ പ്രദേശമാണ് ഷിഗാറ്റ്സെ എന്നതിനാൽ അവിടത്തെ ഏതു നീക്കവും എളുപ്പത്തിൽ ഉപഗ്രഹക്യാമറകളുടെ കണ്ണിൽ പതിയും. ആക്രമണോദ്ദേശ്യത്തോടെയുള്ള നീക്കങ്ങൾ ഇത്രയും സുതാര്യമായ രീതിയിൽ നടത്തുമെന്ന് കരുതാനാവില്ല. മാത്രമല്ല, ഇന്ത്യൻ അതിർത്തിയോട് വളരെ അടുത്താണെന്നതിനാൽ തിരിച്ചടിയും പ്രതീക്ഷിക്കും.
ഇന്ത്യൻ അതിർത്തിയോട് അടുത്തുകിടക്കുന്നതും അടുത്തകാലത്ത് ചൈന പരിഷ്ക്കരിച്ചെടുത്തതുമായ 3 വ്യോമത്താവളങ്ങളിൽ ഒന്നാണ് ഷിഗാറ്റ്സെയിലേത്. ലൂൻസേ, ബുറാങ് എന്നിവിടങ്ങളിലാണ് മറ്റു രണ്ടെണ്ണം. ജെ–20 ഫൈറ്ററുകളിൽ ഘടിപ്പിച്ച പുതിയ എൻജിനുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനാവാം ഇടയ്ക്കിടെ ഈ താവളങ്ങളിൽ പോർവിമാനങ്ങൾ കൊണ്ടുവരുന്നതെന്നാണ് പൊതുവേ കരുതുന്നത്. ഉയരത്തിലുള്ള താവളങ്ങളിൽ വായുസമ്മർദം കുറവായതിനാൽ ടേക്ക്–ഓഫ്, ലാൻഡിങ് ഘട്ടങ്ങളിൽ സാധാരണ എൻജിനുകൾ പോരാതെ വരാറുണ്ട്.
ജെ–20 വിമാനങ്ങൾ ചൈന സ്വന്തമായി വികസിപ്പിച്ചവയാണ്. ആദ്യം അവയിൽ സാറ്റേൺ എഎൽ–31 എന്ന റഷ്യൻ എൻജിനാണ് ഉപയോഗിച്ചിരുന്നത്. അതിനുശേഷം ചൈനീസ് നിർമിത ഷെന്യാങ്–ഡബ്ല്യുഎസ്–10 തായ്ഹാങ് എൻജിൻ പരീക്ഷിച്ചു. ഇപ്പോൾ അതിന്റെ പരിഷ്കരിച്ച ഡബ്ല്യുഎസ്–15 എന്ന പതിപ്പ് പരീക്ഷിക്കുകയാണെന്നാണ് അറിയുന്നത്.