ഇന്ത്യാസഖ്യം വരും, രാഹുൽ പ്രധാനമന്ത്രിയാകും: ഖർഗെ
ന്യൂഡൽഹി ∙ ഇന്ത്യാസഖ്യം ഭരണത്തിലേറുമെന്നും പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിക്കാണു താൻ പിന്തുണ നൽകുകയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ആദ്യമായാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖർഗെ പരസ്യമായി പ്രഖ്യാപിക്കുന്നത്. ഇന്ത്യാസഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി

ന്യൂഡൽഹി ∙ ഇന്ത്യാസഖ്യം ഭരണത്തിലേറുമെന്നും പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിക്കാണു താൻ പിന്തുണ നൽകുകയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ആദ്യമായാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖർഗെ പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഇന്ത്യാസഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ 72 ദിവസത്തിനിടെ 272 ചോദ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കോൺഗ്രസ് ചോദിച്ചെന്നും ഒന്നിനു പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
2 മാസത്തിലേറെ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും നടത്തിയത് മുന്നൂറിലധികം പൊതുസമ്മേളനങ്ങളാണ്. ഓരോരുത്തരും നൂറിലധികം വീതം സമ്മേളനങ്ങളിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉന്നത നേതൃത്വം നടത്തുന്ന ഏറ്റവും വിപുലമായ പ്രചാരണമാണിത്.