ബിഭവ് ജുഡീഷ്യൽ കസ്റ്റഡിയിൽ; ഹർജി വിധി പറയാൻ മാറ്റി
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിലെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തു ബിഭവ് കുമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാട്ടിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പഴ്സനൽ സെക്രട്ടറി ബിഭവ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി അടിയന്തര പ്രാധാന്യമുള്ളതല്ലെന്നു ഡൽഹി പൊലീസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിൻ പറഞ്ഞു. അറസ്റ്റിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ബിഭവ് കുമാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ചു. ഇതിനിടെ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് ഗൗരവ് ഗോയൽ, ബിഭവ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.