ന്യൂഡൽഹി ∙ വോട്ടിങ് ശതമാനം സംബന്ധിച്ച കൃത്യമായ കണക്കുകൾ കമ്മിഷന്റെ ആപ്പിൽ ലഭ്യമാക്കിയിരുന്നുവെന്നും സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ. കമ്മിഷൻ വിചാരിച്ചാൽ പോളിങ് ശതമാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും സ്ഥാനാർഥികളാരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വോട്ടിങ് ശതമാനം സംബന്ധിച്ച കൃത്യമായ കണക്കുകൾ കമ്മിഷന്റെ ആപ്പിൽ ലഭ്യമാക്കിയിരുന്നുവെന്നും സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ. കമ്മിഷൻ വിചാരിച്ചാൽ പോളിങ് ശതമാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും സ്ഥാനാർഥികളാരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇല്ലാതാക്കാൻ നിരന്തര പ്രചാരണം നടന്നുവെന്ന ഗുരുതര ആരോപണവും കമ്മിഷൻ ഉന്നയിച്ചു. 

∙ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ പറഞ്ഞത്: ‘വോട്ടർപട്ടിക, ഇവിഎം, വോട്ടിങ് ശതമാനം, വോട്ടെണ്ണൽ എന്നിവയെപ്പറ്റി ഒരേ മാതൃകയിലാണ് ആരോപണങ്ങൾ വരുന്നത്. എല്ലാത്തിനും കൃത്യമായ മറുപടി അതതു സമയത്തു നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് കള്ളപ്രചാരണമുണ്ടാകുമെന്ന് മുൻകൂട്ടി കരുതിയില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ വിദേശത്തുനിന്നു നീക്കമുണ്ടായാൽ തടയാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, രാജ്യത്തിനകത്തുനിന്ന് അത്തരമൊരു നീക്കം കരുതിയില്ല. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റർ പരിശോധിച്ചു. എന്നാൽ, ചിലരുടേതു മാത്രം വിവാദമാക്കി. പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു. വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ നീക്കം പൂർണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും. വോട്ടെണ്ണൽ പൂർണമായും വിഡിയോയിൽ ചിത്രീകരിക്കും.’

ADVERTISEMENT

ഇത്ര നീളേണ്ടിയിരുന്നില്ല

തിരഞ്ഞെടുപ്പ് പ്രക്രിയ ഭാവിയിൽ വേനലിനു മുൻപ് പൂർത്തീകരിക്കുമെന്നു രാജീവ്കുമാർ പറഞ്ഞു. ഇത്ര ദിവസം നീളുന്നത് എല്ലാവരെയും ബാധിക്കുന്നു. വാരാന്ത്യത്തിലും അവധിദിനത്തിലും പോളിങ് ഒഴിവാക്കും. ജമ്മു കശ്മീരിൽ സംസ്ഥാന തിരഞ്ഞെടുപ്പിന് കമ്മിഷൻ സജ്ജമാണ്. 

English Summary:

Polling percentage cannot be changed: Election Commission