ന്യൂഡൽഹി ∙ പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 7 ഘട്ടം വോട്ടെടുപ്പും പൂർത്തിയായപ്പോൾ മൊത്തം പോളിങ് 65.79%. 2019ൽ ഇത് 67.40% ആയിരുന്നു. ഇത്തവണ 1.61% കുറവ്. അതേസമയം ഇത്തവണ വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണം വർധിച്ചു–64.21 കോടി. കഴിഞ്ഞ തവണ ആകെ വോട്ടു ചെയ്തവർ 61.47 കോടി ആയിരുന്നു. ഇത്തവണ 2.74 കോടിയുടെ വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം ഇത്തവണ 97.61 കോടി പേരാണു വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. 2019ൽ ആകെ വോട്ടർമാർ 91.20 കോടി ആയിരുന്നു. പോസ്റ്റൽ വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ ഇത്തവണത്തെ പോളിങ് 0.30% കൂടി വർധിക്കും. കഴിഞ്ഞ തവണ പോസ്റ്റൽ വോട്ടുകൾ ഒഴിച്ചുള്ള പോളിങ് 67.10% ആയിരുന്നു. 

ADVERTISEMENT

2019 ൽ 28 ലക്ഷം പോസ്റ്റൽ വോട്ടുകൾ അന്തിമ കണക്കിൽ ഉൾപ്പെടുത്തി. 2019 നെ അപേക്ഷിച്ച് 4, 5 ഘട്ടങ്ങളിൽ മാത്രമാണ് ഇത്തവണ പോളിങ് വർധിച്ചത്. അതും നേരിയ വർധന മാത്രം. ബാക്കി 5 ഘട്ടങ്ങളിലും പോളിങ് കുറഞ്ഞു. അവസാന ഘട്ടത്തിൽ പോളിങ് 63.88%. 2019 ൽ 65.29%.

വിവിധ ഘട്ടങ്ങൾ, പോളിങ് (ബ്രാക്കറ്റിൽ 2019 ലെ പോളിങ്)

1. ഏപ്രിൽ 19

മണ്ഡലങ്ങൾ: 102

ADVERTISEMENT

വോട്ട് ചെയ്തവർ: 11.00 കോടി

പോളിങ്: 66.14% (69.76%)

2. ഏപ്രിൽ 26

മണ്ഡലങ്ങൾ: 87

ADVERTISEMENT

വോട്ട് ചെയ്തവർ: 10.58 കോടി

പോളിങ്: 66.71% (70.09%)

3. മേയ് 7

മണ്ഡലങ്ങൾ: 94

വോട്ട് ചെയ്തവർ: 11.32 കോടി

പോളിങ്: 65.68% (66.83%)

4. മേയ് 13

മണ്ഡലങ്ങൾ: 96

വോട്ട് ചെയ്തവർ: 12.25 കോടി

പോളിങ്: 69.16% (69.12%)

5. മേയ് 20

മണ്ഡലങ്ങൾ: 49

വോട്ട് ചെയ്തവർ: 5.57 കോടി

പോളിങ്: 62.20% (62.01%)

6. മേയ് 25

മണ്ഡലങ്ങൾ: 58

വോട്ട് ചെയ്തവർ: 7.05 കോടി

പോളിങ്: 63.37% (64.22%)

7. ജൂൺ 1

മണ്ഡലങ്ങൾ: 57

വോട്ട് ചെയ്തവർ: 6.43 കോടി

പോളിങ്: 63.88% (65.29%)

2024 പോളിങ് അവസാനനില

ബ്രാക്കറ്റിൽ 2019 ലെ കണക്ക്

മണ്ഡലങ്ങൾ: 543

ആകെ വോട്ടർമാർ: 97.61 കോടി (91.20 കോടി)

വോട്ട് ചെയ്തവർ: 64.21 കോടി (61.47 കോടി)

പോളിങ്: 65.79% (67.40%)

ഇൻപുട്സ്: മനോരമ എഡിറ്റോറിയൽ റിസർച്

English Summary:

Total voting percentage in loksabha elections 2024 is 65.79