ബംഗാളിൽ ബിജെപിയെ വീഴ്ത്തി പെൺകരുത്ത്; ലോക്സഭയിലേക്ക് മമത അയച്ചത് 11 വനിതകളെ
കൊൽക്കത്ത ∙ പെൺകരുത്തിൽ ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനർജി ഇത്തവണ ലോക്സഭയിലേക്ക് അയച്ചത് 11 വനിതകളെ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച 29 പേരിൽ 37.9% വരും 11 പേർ. ഒരു രാഷ്ട്രീയപാർട്ടി ലോക്സഭയിലേക്ക് അയയ്ക്കുന്നവരുടെ ശതമാനക്കണക്ക് നോക്കിയാൽ ഇത് റെക്കോർഡ് ആണ്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് തൃണമൂലിന്റെ വനിതാ എംപിമാർ. അങ്കണവാടി ജോലിക്കാരി മിതാലി ബാഗ് മുതൽ ന്യൂയോർക്കിലും ലണ്ടനിലും ഇൻവെസ്റ്റ് ബാങ്കറായിരുന്ന മഹുവ മൊയ്ത്ര വരെ ഇതിൽ ഉണ്ട്. 2 ഡോക്ടർമാർ, 4 ചലച്ചിത്രതാരങ്ങൾ എന്നിവരും ഉൾപ്പെടുന്നു. 12 വനിതകൾ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ചതിൽ ബിഷ്ണുപുരിൽ സുജാത മൊണ്ഡൽ മാത്രമാണ് പരാജയപ്പെട്ടത്. അതും 5567 വോട്ടിന്. ബിജെപി ബംഗാളിൽ 5 വനിതകളെയാണ് നിർത്തിയിരുന്നത്. എല്ലാവരും പരാജയപ്പെട്ടു.
നിയമസഭയിൽ 34 വനിതകളാണുള്ളത്. മുഖ്യമന്ത്രി മമത ബാനർജിക്ക് പുറമേ 7 പേർ മന്ത്രിമാർ. ‘ബംഗാളിൽ ഞങ്ങൾ രാഷ്ട്രീയക്കാരികളാണ്. വനിതാ രാഷ്ട്രീയക്കാരികളല്ല’– മഹുവ മൊയ്ത്ര ‘മനോരമ’യോട് പറഞ്ഞു