നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ പേരുമാറ്റുമെന്ന് പ്രഖ്യാപനം; വാക്കുപാലിച്ച് പേരു മാറ്റി വൈഎസ്ആർ നേതാവ്
അമരാവതി ∙ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുദ്രഗാഡ പത്മനാഭം തന്റെ പേര് പത്മനാഭ റെഡ്ഡി എന്നു മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനെ പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കിൽ താൻ പേരുമാറ്റുമെന്നും പ്രചാരണ വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തോൽവി സമ്മതിച്ചുകൊണ്ടാണ് മുൻ മന്ത്രിയും കാപു വിഭാഗത്തിലെ പ്രധാന നേതാവുമായ പത്മനാഭം പേരുമാറ്റിയത്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് പേര് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പവൻ കല്യാണുമായി ബന്ധപ്പെട്ടവർ തന്നെ നിരന്തരം അവഹേളിക്കുന്നതായും പരാതിപ്പെട്ടു.

അമരാവതി ∙ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുദ്രഗാഡ പത്മനാഭം തന്റെ പേര് പത്മനാഭ റെഡ്ഡി എന്നു മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനെ പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കിൽ താൻ പേരുമാറ്റുമെന്നും പ്രചാരണ വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തോൽവി സമ്മതിച്ചുകൊണ്ടാണ് മുൻ മന്ത്രിയും കാപു വിഭാഗത്തിലെ പ്രധാന നേതാവുമായ പത്മനാഭം പേരുമാറ്റിയത്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് പേര് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പവൻ കല്യാണുമായി ബന്ധപ്പെട്ടവർ തന്നെ നിരന്തരം അവഹേളിക്കുന്നതായും പരാതിപ്പെട്ടു.