ന്യൂഡൽഹി ∙ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇരുപക്ഷത്തെയും അംഗബലം വ്യക്തമാകാൻ അവസരമുണ്ടാക്കണം എന്നായിരുന്നു കോൺഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. ഇതിനായി സ്ലിപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള പരിശീലനം വരെ ഇന്നലെ രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നൽകിയിരുന്നു. എന്നാൽ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇരുപക്ഷത്തെയും അംഗബലം വ്യക്തമാകാൻ അവസരമുണ്ടാക്കണം എന്നായിരുന്നു കോൺഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. ഇതിനായി സ്ലിപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള പരിശീലനം വരെ ഇന്നലെ രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നൽകിയിരുന്നു. 

എന്നാൽ ചില സ്വതന്ത്രരും വൈഎസ്ആർസിപിയും ഭരണപക്ഷത്തിനൊപ്പം ചേർന്നാൽ വോട്ടിലെ അന്തരം കൂടുമെന്ന ആശങ്ക തൃണമൂൽ എംപിമാരായ സുദീപ് ബന്ദോപാധ്യായയും കല്യാൺ ബാനർജിയും പങ്കുവച്ചു. തുടക്കത്തിൽ തന്നെ ഇന്ത്യാസഖ്യത്തിൽ ഭിന്നത വേണ്ടെന്നും തൃണമൂലിന്റെ ആവശ്യം അംഗീകരിക്കാമെന്നും അഖിലേഷ് യാദവും (എസ്പി) ടി.ആർ. ബാലുവും (ഡിഎംകെ) രാഹുലിനോടു പറഞ്ഞു. തുടർന്നാണു പ്രതിപക്ഷം വോട്ടെടുപ്പിൽനിന്ന് പിന്മാറിയത്. എങ്കിലും പ്രതിപക്ഷത്തുനിന്നു ചിലർ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. തൃണമൂൽ എംപി മഹുവ മൊയ്ത്ര വോട്ടെടുപ്പു വേണമെന്ന നിലപാടിലായിരുന്നു.

ADVERTISEMENT

ഭരണപക്ഷത്തിന് അംഗബലമില്ലാത്തിനാലാണു വോട്ടെടുപ്പ് വേണമെന്ന ആവശ്യം പ്രോടെം സ്പീക്കർ സമ്മതിക്കാതിരുന്നതെന്ന് തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. ഒരംഗമെങ്കിലും ഡിവിഷൻ ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കണമെന്നാണു ചട്ടമെന്നും അദ്ദേഹം പറഞ്ഞു. അഭിഷേകിന്റെ നിലപാട് ഇന്ത്യാസഖ്യത്തിലെ ഭിന്നതയായി വിലയിരുത്തപ്പെട്ടു.‌ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമില്ലായിരുന്നുവെന്നും മത്സരിച്ചതു ശക്തമായ സന്ദേശം നൽകാനാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം, കീഴ‌്‌‌വഴക്കമനുസരിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു എന്നിവർ ചേർന്ന് ഓം ബിർലയെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നയിച്ചു.

ADVERTISEMENT

സ്പീക്കർ സ്ഥാനാർഥിയെ നിർദേശിച്ചുള്ള പ്രമേയങ്ങൾ

(പ്രമേയം അവതരിപ്പിച്ചവർ, പിന്താങ്ങിയവർ എന്ന ക്രമത്തിൽ)

ADVERTISEMENT

ഓം ബിർല

1) നരേന്ദ്ര മോദി (ബിജെപി), രാജ്നാഥ് സിങ് (ബിജെപി)
2) രാജീവ് രഞ്ജൻ സിങ് (ജെഡിയു), ഡോ.രാജ്കുമാർ സാങ്‍വാൻ (ആർഎൽഡി)
3) ജിതിൻ റാം മാഞ്ചി (എച്ച്എഎം), ശിവരാജ് സിങ് ചൗഹാൻ (ബിജെപി)
4) അമിത് ഷാ (ബിജെപി), നിതിൻ ഗഡ്കരി (ബിജെപി)
5) ജാദവ് പ്രതാപ്റാവു ഗൺപത്റാവു (ശിവസേന), സുനിൽ തത്കറെ (എൻസിപി)
6) ചിരാഗ് പാസ്വാൻ (എൽജെപി), ജോയന്ത ബസുമതാരി (യുപിപിഎൽ)
7) എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്), ബാലാഷോരി വല്ലാഭാനേനി (ജനസേന)
8) റാം മോഹൻ നായിഡു (ടിഡിപി), ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി)
9) ഡോ.ഇന്ദിര ഹാങ് സുബ്ബ (എസ്കെഎം), ഫനി ഭൂഷൺ ചൗധരി (എജിപി)
10) അനുപ്രിയ പട്ടേൽ (അപ്നാദൾ), കൃഷൻ പാൽ (ബിജെപി)
11) ഡോ.വീരേന്ദ്ര കുമാർ (ബിജെപി), ജുവൽ ഒറാം (ബിജെപി)
12) എസ്‍.പി സിങ് ബാഗേൽ (ബിജെപി), പങ്കജ് ചൗധരി (ബിജെപി)
13) അന്നപൂർണ ദേവി (ബിജെപി), കമൽജീത്ത് ഷെറാരാവത്ത് (ബിജെപി)

കൊടിക്കുന്നിൽ സുരേഷ്

1) അരവിന്ദ് സാവന്ത് (ശിവസേന ഉദ്ധവ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി)
2) ആനന്ദ് ബദൗരിയ (എസ്പി), താരിഖ് അൻവർ (കോൺഗ്രസ്)
3) സുപ്രിയ സുളെ (എൻസിപി പവാർ), കനിമൊഴി (ഡിഎംകെ)

English Summary:

Speaker election; Trinamool against poll, INDIA Bloc surrendered