റാഞ്ചി ∙ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം നൽകി. കള്ളപ്പണം വെളുപ്പിച്ചതായി തെളിവില്ലെന്ന് ജസ്റ്റിസ് രംഗൻ മുഖോപാധ്യായ വ്യക്തമാക്കി. 5 മാസത്തോളം കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയായിരുന്നുവെന്ന് പുറത്തിറങ്ങിയ സോറൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി ∙ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം നൽകി. കള്ളപ്പണം വെളുപ്പിച്ചതായി തെളിവില്ലെന്ന് ജസ്റ്റിസ് രംഗൻ മുഖോപാധ്യായ വ്യക്തമാക്കി. 5 മാസത്തോളം കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയായിരുന്നുവെന്ന് പുറത്തിറങ്ങിയ സോറൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ അടക്കമുള്ളവരെ സമാനമായ രീതിയിൽ പീഡിപ്പിക്കുകയാണെന്നും സോറൻ പറഞ്ഞു. 

റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപായി അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞു. ജൂൺ 13ന് കോടതി വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുത്തതിലും കൈവശം വച്ചതിലും റവന്യൂ രേഖകളിൽ സോറൻ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ വാദങ്ങൾ കോടതി തള്ളി. 

ADVERTISEMENT

റാഞ്ചിയിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സോറനെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകർ ആഘോഷമായാണ് വരവേറ്റത്. സോറന്റെ ഭാര്യയും എംഎൽഎയുമായ കൽപന സോറൻ കോടതിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു. സത്യത്തിന്റെ വിജയം എന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ പ്രതികരിച്ചു.

English Summary:

Setback for Enforcement Directorate; High Court grants bail to Hemant Soran