ന്യൂഡൽഹി ∙ മണിപ്പുരിനു വേണ്ടി നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടെ, ലോക്സഭയിൽ മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പേരെടുത്തു പറയാതെ ‘കുട്ടിബുദ്ധി’യെന്നു (‘ബാലക്ബുദ്ധി’ എന്ന് ഹിന്ദിയിൽ) പരിഹസിച്ച അദ്ദേഹം, കോൺഗ്രസിനെ സഖ്യകക്ഷികളുടെ വോട്ടുതിന്നുന്ന ഇത്തിൾക്കണ്ണിയെന്ന് ആക്ഷേപിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 വർഷത്തെ ഭരണം വിലയിരുത്തിയാണ് ജനം എൻഡിഎയെ വോട്ടു ചെയ്തു വിജയിപ്പിച്ചതെന്നു പറഞ്ഞ മോദി കേരളത്തിലടക്കം വിജയം നേടിയതും പരാമർശിച്ചു. ‘‘തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിനു 100 സീറ്റ് നേടാനാകാതെ പോകുന്നത്. തോൽവി സമ്മതിക്കുന്നതിനു പകരം ഞങ്ങളെ അവർ തോൽപിച്ചെന്ന വ്യാഖ്യാനത്തിനാണു ശ്രമം’’– മോദി പറഞ്ഞു.

ADVERTISEMENT

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മോദി നൽകിയ മറുപടി 2 മണിക്കൂർ 16 മിനിറ്റ് നീണ്ടു. ഈ സമയമത്രയും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയെങ്കിലും പ്രധാനമന്ത്രി ഒരിക്കൽപോലും മണിപ്പുരിനെക്കുറിച്ചു പരാമർശിച്ചില്ല. വിശദചർച്ച വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്ന ‘നീറ്റ്’ വിഷയത്തിലെ പരാമർശം ഏതാനും വാചകങ്ങളിൽ ഒതുങ്ങി.

പ്രസംഗത്തിലുടനീളം കോൺഗ്രസിനെ വിമർശിച്ച മോദി മറ്റു പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഒന്നും പറഞ്ഞില്ല. ഈശ്വര രൂപത്തെ സ്വാർഥ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിച്ചവർ രാജ്യത്തെ 140 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഇതു രാജ്യം നൂറ്റാണ്ടുകളോളം മറക്കില്ലെന്നും പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പരമശിവന്റെ ചിത്രം സഭയിൽ കാട്ടിയതു സംബന്ധിച്ചായിരുന്നു ഈ പരാമർശം.

സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നു സ്പീക്കർ ഓം ബിർല പലതവണ മുന്നറിയിപ്പു നൽകിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭയുടെ മാന്യതയ്ക്കു നിരക്കാത്ത പ്രതിഷേധമാണു നടന്നതെന്നു കാട്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കൊണ്ടുവന്ന പ്രമേയം പാസാക്കി. തുടർന്നു ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. രാജ്യസഭയിൽ ഇന്നാണ് പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം.

ചോദ്യച്ചോർച്ചയിൽ യുദ്ധസമാന നടപടി: മോദി

ADVERTISEMENT

ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ച തടയാൻ കേന്ദ്രസർക്കാർ യുദ്ധസമാന നടപടികൾ സ്വീകരിക്കുകയാണെന്നും യുവതലമുറയുടെ ഭാവി പന്താടുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. നീറ്റ്–യുജി വിവാദം സംബന്ധിച്ച് സഭയിൽ മോദി പരാമർശിച്ചതിങ്ങനെ. 

‘‘നീറ്റ് വിഷയത്തിൽ രാജ്യത്തുടനീളം അറസ്റ്റുകൾ നടക്കുന്നുണ്ട്. കേന്ദ്രം ഇതിനകം തന്നെ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മുഴുവൻ പരീക്ഷാ സംവിധാനവും ശക്തിപ്പെടുത്തുന്നതിനു സുപ്രധാന നടപടികൾ സ്വീകരിക്കുകയാണ്.’’

കോൺഗ്രസ് ഭരണകാലത്ത് സേന ഒരിക്കലും ശക്തിയായിരുന്നില്ലെന്നും ജവാഹർലാൽ നെഹ്റുവിന്റെ കാലത്തു വല്ലാതെ ദുർബലരായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘‘അഗ്നീവീറിനെക്കുറിച്ചും മിനിമം താങ്ങുവിലയെക്കുറിച്ചും അസത്യം പ്രചരിപ്പിക്കാൻ കഴിഞ്ഞദിവസം ചിലർ സഭയിൽ ശ്രമിച്ചു. ഇടക്കാലത്തു മാത്രം നേതാവാകുന്ന ചിലർ ഇത്തരം അരാജക രീതികൾ പിന്തുടരുകയാണ്’’– അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞദിവസം എല്ലാമൊരു ചിരിയോടെ നിങ്ങൾ അനുവദിച്ചെന്നും എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗം സംബന്ധിച്ച് അദ്ദേഹം സ്പീക്കറോടു പറഞ്ഞു.

ADVERTISEMENT

മണിപ്പുർ എംപിയെ ക്ഷണിച്ചില്ല; പിന്നാലെ കൂട്ട പ്രതിഷേധം

ഔട്ടർ മണിപ്പുർ എംപി ആൽഫ്രഡ് ആർതർ പ്രസംഗകരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അവസരം നൽകാതെ സ്പീക്കർ പ്രധാനമന്ത്രിയെ ക്ഷണിച്ചു. ഒരു മിനിറ്റെങ്കിലും നൽകണമെന്നു രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങൾക്ക് ആവശ്യത്തിനു സമയം നൽകിയെന്നായിരുന്നു സ്പീക്കറുടെ മറുപടി.

ഇതോടെ ആൽഫ്രഡും ഇന്നർ മണിപ്പുർ എംപി ഡോ. ബിൽ അക്കോയിജാമും ഗൗരവ് ഗൊഗോയിയും നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി പ്രസംഗം തുടർന്നതോടെ ഇന്ത്യാസഖ്യ എംപിമാരെല്ലാം എണീറ്റു മുന്നിലേക്കെത്തി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവരെല്ലാം മുദ്രാവാക്യവുമായി മുന്നിലുണ്ടായിരുന്നു. 

ശബ്ദ തടസ്സം നേരിട്ടവർക്കു രാഹുൽ മിഠായി നൽകി. തന്റെ ഇരിപ്പിടത്തിനു മുന്നിൽനിന്നു പ്രതിഷേധിച്ച ഹൈബി ഈഡനും മാണിക്കം ടഗോറിനും മോദി ഇതിനിടെ വെള്ളം നൽകിയതു സഭയിൽ ചിരി പടർത്തി.

മോദി മണിപ്പുരിനെപ്പറ്റി പറഞ്ഞാൽ ഞാൻ മിണ്ടാതിരിക്കാം: ഡോ.ബിമൽ

സർക്കാർ നിശ്ശബ്ദനായ കാഴ്ചക്കാരൻ മാത്രമെന്ന് ഇന്നർ മണിപ്പുർ എംപി

ന്യൂഡൽഹി ∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി വായ് തുറക്കുന്ന നിമിഷം താൻ മിണ്ടാതിരിക്കുമെന്ന് ഇന്നർ മണിപ്പുരിലെ കോൺഗ്രസ് എംപി ഡോ.ബിമൽ അകോയിജാം ലോക്സഭയിൽ പറഞ്ഞു. തിങ്കളാഴ്ച അർധരാത്രിയാകാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് ഡോ.ബിമലിനു സംസാരിക്കാൻ അവസരം ലഭിച്ചത്. വളരെ കുറച്ച് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.

മണിപ്പുരിലെ ഓരോ ഇഞ്ചും ആയുധധാരികളായ പൊലീസുകാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയുമുണ്ടായിട്ടും 60,000ലേറെ പേർ ഒരു വർഷമായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. ഇരുന്നൂറിലേറെപ്പേർ മരിച്ചു. ഇപ്പോഴും ആയുധങ്ങളുമായി ആളുകൾ റോന്ത് ചുറ്റുന്നു. പരസ്പരം ആക്രമിക്കുന്നു.

ആഭ്യന്തരയുദ്ധത്തിനു സമാനമായ അവസ്ഥയാണവിടെ. സർക്കാരാകട്ടെ നിശ്ശബ്ദനായ കാഴ്ചക്കാരനെപ്പോലെ മാറിനിൽക്കുന്നു. പ്രധാനമന്ത്രി മൗനം പാലിക്കുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയിൽ ഒരുവാക്കു പോലും മണിപ്പുരിനെക്കുറിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മെയ്തെയ് ഭൂരിപക്ഷ ഇന്നർ മണിപ്പുരിൽ ഒരുലക്ഷത്തിൽപരം വോട്ടുകൾക്കാണ് ജെഎൻയു പ്രഫസർ കൂടിയായ ഡോ.ബിമൽ ജയിച്ചത്. മണിപ്പുരിലെ 2 സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്.

‘പാർലമെന്റിലെ നിയമങ്ങൾ പാലിക്കണം’: എൻഡിഎ എംപിമാരോട് മോദി

ന്യൂഡൽഹി ∙ പാർലമെന്റിലെ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ എംപിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ഭരണപക്ഷം രൂക്ഷമായി പ്രതികരിച്ചിരുന്നു.

മൂന്നാമതും എൻഡിഎ അധികാരത്തിൽ വന്നതിന്റെ അസ്വസ്ഥതയാണു പ്രതിപക്ഷത്തിനെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി വിവരമുണ്ട്. കൃത്യമായി ഹാജരാകാനും വിഷയങ്ങൾ അവതരിപ്പിക്കാനും എംപിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭയിലെ പെരുമാറ്റം മാന്യമായിരിക്കണമെന്നും ഏതു വിഷയവും പഠിച്ച ശേഷമേ അവതരിപ്പിക്കാവൂവെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി റിജിജു പറഞ്ഞു.

English Summary:

Prime Minister Narendra Modi lashed out at Congress in reply speech in Lok Sabha