നുഴഞ്ഞുകയറാൻ ശ്രമം: കശ്മീരിൽ 2 ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. കെറാൻ മേഖലയിൽ ഭീകരർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്.

അതിനിടെ, ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്കു പരുക്കേറ്റു. കാസ്തീഗഢ് മേഖലയിലുള്ള ജദ്ദൻ ബാടാ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നടന്ന വെടിവയ്പ് ഒരുമണിക്കൂറിലേറെ നീണ്ടു. 4 സുരക്ഷാ ഉദ്യോഗസ്ഥരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് സൈന്യവും പൊലീസും ചേർന്നു പ്രദേശത്തു തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനായി സ്ഥാപിച്ച താൽക്കാലിക സുരക്ഷാ ക്യാംപിനു നേർക്കാണ് ഭീകരർ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ സൈനികനെ വിദഗ്ധ ചികിത്സയ്ക്കായി ഉധംപുരിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
വനത്തിൽ ഒളിവിലുള്ള ഭീകരരും വില്ലേജ് ഡിഫൻസ് ഫോഴ്സും തമ്മിൽ കഴിഞ്ഞ ദിവസവും വെടിവയ്പുണ്ടായിരുന്നു. ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചു വിപുലമായ തിരച്ചിലാണ് ഇവിടെ നടത്തുന്നത്. തുടർച്ചയായ ഭീകരാക്രമണങ്ങളെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളും അതീവജാഗ്രതയിലാണ്. ഭീകരർക്കു സഹായം നൽകിയിരുന്ന ഏതാനും നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.