മാവോയിസ്റ്റ് ആക്രമണം: ദൗത്യസംഘത്തിലെ 2 ഭടന്മാർക്ക് വീരമൃത്യു
ബിജാപുർ ∙ ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സിലെ 2 പേർക്കു വീരമൃത്യു. 4 ജവാന്മാർക്കു പരുക്കേറ്റു. തറേം മേഖലയിൽ ബുധനാഴ്ച രാത്രി വനപ്രദേശത്തെ തിരച്ചിലിനു ശേഷം പ്രത്യേക ദൗത്യസംഘം മടങ്ങുന്ന വഴി മാവോയിസ്റ്റുകൾ ഒളിപ്പിച്ച ഐഇഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. റായ്പുർ സ്വദേശിയായ ഭരത് സാഹു, നാരായൺപുർ സ്വദേശിയായ സത്യേർ സിങ് കാംഗേ എന്നിവരാണു വീരമൃത്യു വരിച്ചത്.

ബിജാപുർ ∙ ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സിലെ 2 പേർക്കു വീരമൃത്യു. 4 ജവാന്മാർക്കു പരുക്കേറ്റു. തറേം മേഖലയിൽ ബുധനാഴ്ച രാത്രി വനപ്രദേശത്തെ തിരച്ചിലിനു ശേഷം പ്രത്യേക ദൗത്യസംഘം മടങ്ങുന്ന വഴി മാവോയിസ്റ്റുകൾ ഒളിപ്പിച്ച ഐഇഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. റായ്പുർ സ്വദേശിയായ ഭരത് സാഹു, നാരായൺപുർ സ്വദേശിയായ സത്യേർ സിങ് കാംഗേ എന്നിവരാണു വീരമൃത്യു വരിച്ചത്. പുരുഷോത്തം നാഗ്, കോമൾ യാദവ്, സിയാറാം സോറി, സഞ്ജയ് കുമാർ എന്നിവർക്കാണു പരുക്ക്. ഇവർ ബിജാപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജാപുർ, സുഖ്മ, ദണ്ഡേവാഡ ജില്ലകൾ അതിർത്തി പങ്കിടുന്ന വനപ്രദേശത്താണു മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. സ്പെഷൽ ടാസ്ക് ഫോഴ്സിനെ കൂടാതെ മറ്റൊരു പൊലീസ് യൂണിറ്റായ ഡിസ്ട്രിക്ട് റിസർവ് ഗാർഡും കേന്ദ്ര റിസർവ് പൊലീസും കമാൻഡോ ബറ്റാലിയനായ കോബ്ര സംഘവും തിരച്ചിലിൽ പങ്കെടുത്തിരുന്നു.