ചരക്കുകപ്പലിന് തീപിടിച്ചു; രക്ഷകരായി തീരസേന
കൊച്ചി ∙ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിത്തം. ഗോവതീരത്തുനിന്ന് 102 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ വൈകിട്ടാണു സംഭവം. വിവരമറിഞ്ഞ ഉടൻ തീരസംരക്ഷണ സേനയുടെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. മറ്റു രണ്ടു കപ്പലുകൾ സ്ഥലത്തേക്കു തിരിച്ചു. സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി.

കൊച്ചി ∙ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിത്തം. ഗോവതീരത്തുനിന്ന് 102 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ വൈകിട്ടാണു സംഭവം. വിവരമറിഞ്ഞ ഉടൻ തീരസംരക്ഷണ സേനയുടെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. മറ്റു രണ്ടു കപ്പലുകൾ സ്ഥലത്തേക്കു തിരിച്ചു.
സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രതികൂല കാലാവസ്ഥയെ നേരിട്ടും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സേനാ അധികൃതർ അറിയിച്ചു. അപകടകരമായ ചരക്കുകളാണ് കപ്പലിലുള്ളതെന്നും കപ്പലിന്റെ മുൻഭാഗത്തു സ്ഫോടനം നടന്നതായും അധികൃതർ വ്യക്തമാക്കി.