കേജ്‌രിവാളിന്റെ ആരോഗ്യം: ഇന്ത്യാസഖ്യം പ്രതിഷേധം 30ന്
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം 30ന്. മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ജാമ്യം നിഷേധിച്ച് ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു ബിജെപി സർക്കാർ നടത്തുന്നതെന്നും ആരോപിച്ചാണു ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ മാസം 3നും ജൂലൈ 7നും ഇടയിൽ കേജ്‌രിവാളിന്റെ ശരീരത്തിലെ ഷുഗർ നില അപകടകരമായ നിലയിൽ കുറഞ്ഞുവെങ്കിലും വിദഗ്ധ പരിചരണം ലഭിക്കുന്നില്ലെന്നു മന്ത്രി അതിഷി ആരോപിച്ചു. അതേസമയം, മദ്യനയക്കേസിൽ കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ഈ മാസം 31 വരെയും സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ഓഗസ്റ്റ് 8 വരെയുമാണു കസ്റ്റഡി നീട്ടിയത്.