5 സുനേരിബാഗ്, രാഹുൽ ഗാന്ധിയുടെ പുതിയ വിലാസമാകുമോ?
ന്യൂഡൽഹി ∙ സുനേരിബാഗ് റോഡിലെ 5–ാം നമ്പർ ബംഗ്ലാവിലേക്കു രാഹുൽ ഗാന്ധി താമസം മാറുമോ? ലോക്സഭാ പ്രതിപക്ഷനേതാവിന് ഔദ്യോഗിക വസതി നിർദേശിച്ചതു പാർലമെന്റിന്റെ ഹൗസ് കമ്മിറ്റിയാണ്. എന്നാൽ, രാഹുൽ ഇവിടേക്കു മാറുമോയെന്നതിൽ തീരുമാനമായിട്ടില്ല. പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം വീടും പരിസരവും നോക്കാൻ എത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. രാഹുലിന്റെ തീരുമാനമറിഞ്ഞ ശേഷമേ വീട് സ്ഥിരീകരിക്കൂ. ലോക്സഭയിലെ പ്രതിപക്ഷനേതാവെന്ന നിലയിൽ, കാബിനറ്റ് മന്ത്രിമാർക്കു നൽകുന്നതിനു തുല്യമായ വസതിക്ക് (ടൈപ്പ് 8) രാഹുലിന് അർഹതയുണ്ട്.

2004ൽ ലോക്സഭാംഗമായതു മുതൽ തുഗ്ലക് ലെയ്നിലെ 12–ാം നമ്പർ വീടായിരുന്നു രാഹുലിന്റെ ഔദ്യോഗിക വസതി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അത് ഒഴിയേണ്ടിവന്നു. സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുകയും വസതി വീണ്ടും അനുവദിക്കുകയും ചെയ്തു. എന്നാൽ, തുഗ്ലക് ലെയ്നിലെ വീടൊഴിഞ്ഞതു മുതൽ ജൻപഥിലെ 10–ാം നമ്പർ വസതിയിൽ അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്റെ താമസം.