ന്യൂഡൽഹി ∙ മലയാളിയായ നെവിൻ ഡാൽവിന്റെ ഉൾപ്പെടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ കോച്ചിങ് സെന്റർ ദുരന്തം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയായി. കോച്ചിങ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും അവയുടെ മേൽനോട്ടച്ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും മറുപടിയായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് ഇതിനു പിന്നിലെന്ന് ബിജെപി എംപി ബാസുരി സ്വരാജ് ലോക്സഭയിൽ ആരോപിച്ചു. ബാസുരിയുടെ ന്യൂഡൽഹി മണ്ഡലത്തിലാണ് ദുരന്തമുണ്ടായത്.

ADVERTISEMENT

ഉത്തരവാദികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തണമെന്നു ഹൈബി ഈഡൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകുകയും ചട്ടലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. കെ.രാധാകൃഷ്ണൻ, ഹൈബി ഈഡൻ തുടങ്ങിയവർ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ നോട്ടിസ് നൽകിയെങ്കിലും അനുവദിച്ചില്ല.

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് രാജ്യസഭയിൽ വി.ശിവദാസനും മറ്റും ആവശ്യപ്പെട്ടു. കോച്ചിങ് സെന്റർ മാഫിയ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടെന്നും അവയെ തുടച്ചുനീക്കാൻ കേന്ദ്രീകൃത പരീക്ഷാരീതി നിർത്തലാക്കി വിദ്യാഭ്യാസ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് രാജ്യസഭയിലെ സിപിഐ കക്ഷി നേതാവ് പി. സന്തോഷ്കുമാർ ആവശ്യപ്പെട്ടു. കോച്ചിങ് സെന്ററുകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് മുസ്‌ലിം ലീഗ് അംഗം ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

English Summary:

MPs want strict action on coaching center disaster