യുഎൻ ∙ ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികൾ വഴി ഇന്ത്യയിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്. ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎൻ ∙ ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികൾ വഴി ഇന്ത്യയിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്. ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ വ്യാപകമായ അക്രമങ്ങൾ നടത്താൻ കഴിയാതെ വന്നതിനാലാണ് ഈ മാതൃക സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദു– മുസ്​ലിം വിരോധം വളർത്താൻ ഉറുദുവിൽ ഒരു ബുക്ക്​ലെറ്റ് പുറത്തിറക്കിയതായും റിപ്പോർട്ട് പറയുന്നു. പ്രവർത്തകരുടെ എണ്ണം നാലായിരത്തിൽ നിന്ന് 6000 ആക്കി വർധിപ്പിച്ച ഐഎസ്ഐഎൽ–കെ ഈ മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ്. 

തെഹ്​രീക് താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ഈ മേഖലയിലെ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. താലിബാൻ, അൽഖായിദ എന്നിവയോടൊപ്പം ചേർന്ന് ടിടിപി തെഹ്​രീക് ജിഹാദ് പാക്കിസ്ഥാൻ (ടിജെപി) എന്ന ഭീകരസംഘടനയ്ക്ക് രൂപം നൽകിയെന്നും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നീ രാജ്യങ്ങൾക്ക് ഇതു ഭീഷണിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

English Summary:

UN warns about IS trying to gain hold in India