മണ്ണെടുപ്പ്: സുപ്രീം കോടതിയെ തള്ളി കേന്ദ്ര വിജ്ഞാപനം, പരിസ്ഥിതി അനുമതി വേണ്ടെന്നു വീണ്ടും
ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശനം നേരിട്ടിട്ടും വികസന പദ്ധതികൾക്കായി (ലീനിയർ പ്രോജക്ട്) കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പരിസ്ഥിതി അനുമതി വേണ്ടെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചു പുറത്തിറക്കിയ കരടുവിജ്ഞാപനത്തിലാണു മുൻനിലപാട് ആവർത്തിച്ചിരിക്കുന്നത്. റോഡ്, ദേശീയപാത,

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശനം നേരിട്ടിട്ടും വികസന പദ്ധതികൾക്കായി (ലീനിയർ പ്രോജക്ട്) കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പരിസ്ഥിതി അനുമതി വേണ്ടെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചു പുറത്തിറക്കിയ കരടുവിജ്ഞാപനത്തിലാണു മുൻനിലപാട് ആവർത്തിച്ചിരിക്കുന്നത്.
റോഡ്, ദേശീയപാത, പൈപ്‌ലൈൻ പദ്ധതികൾക്കായി ഭൂമി തുരക്കാനും 20,000 ക്യുബിക് മീറ്ററിനു മുകളിൽ മണ്ണെടുക്കാനും പരിസ്ഥിതി അനുമതി ആവശ്യമായിരുന്നതു കോവിഡ് ലോക്ഡൗണിനിടെ കൊണ്ടുവന്ന വിജ്ഞാപനത്തിലൂടെയാണു വനം-പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയത്. പദ്ധതിയുടെ സ്വഭാവം അനുസരിച്ചു കേന്ദ്ര,സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികളുടെ അനുമതിയായിരുന്നു വേണ്ടിയിരുന്നത്. 2006ലെ പാരിസ്ഥിതികാഘാത നിർണയ വിജ്ഞാപനത്തിൽ 2020 മാർച്ച് 28നു വരുത്തിയ ഭേദഗതിയിലൂടെയാണ് കേന്ദ്രം ഇതിൽ ഇടപെട്ടത്. മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ നോബിൾ എം. പൈകട നടത്തിയ നിയമപോരാട്ടത്തെത്തുടർന്ന് സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി റദ്ദാക്കുകയുമായിരുന്നു.
കോടതി ഇടപെടലിനെ തുടർന്നു തിരുത്തൽ നടപടിയെന്ന നിലയിൽ പുറത്തിറക്കിയ പുതിയ കരടുനിർദേശത്തിലും പക്ഷേ, മണ്ണെടുക്കലിനു പരിസ്ഥിതി അനുമതി നിർബന്ധമല്ലെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. പകരം, നേരത്തേ നിർദേശിച്ച പൊതുനടപടിക്രമം (എസ്ഒപി) വിപുലീകരിക്കുകയും മണ്ണെടുക്കലിന് അനുമതി നൽകുന്നതിൽ ജില്ലാ അടിസ്ഥാനത്തിൽ കലക്ടറുടെ അധ്യക്ഷതയിലുള്ള നാലംഗ സമിതി തീരുമാനം എടുക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. വിജ്ഞാപനം സംബന്ധിച്ച പൊതുജനാഭിപ്രായം അറിയിക്കാൻ 60 ദിവസം അനുവദിച്ചിട്ടുണ്ട്. ഇ-മെയിൽ: moefcc@gov.in
പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണം
സംരക്ഷിത വനം, വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പരിസ്ഥിതിലോല മേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മണ്ണെടുക്കുന്നതിനും തുരക്കുന്നതിനും വിലക്കുണ്ട്. കൃഷിഭൂമിയിൽ നിന്നും ജലാശയങ്ങൾ, അപൂർവ സസ്യജീവജാലങ്ങൾക്ക് ഇണങ്ങുന്ന സ്ഥലം തുടങ്ങിയവയിൽ നിന്നും മണ്ണെടുക്കാനാവില്ല.