ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം റദ്ദാക്കി
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യു വകുപ്പ് നടത്തുന്നത്. 2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമാണു റദ്ദാക്കിയത്.

എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യു വകുപ്പ് നടത്തുന്നത്.
2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമാണു റദ്ദാക്കിയത്. സാമൂഹികാഘാത പഠനം നടത്തിയ കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് എന്ന സ്ഥാപനം സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായതിനാൽ അവർ നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത്, ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ സൊസൈറ്റി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
സർക്കാർ പങ്കാളിത്തമുള്ള ഏജൻസി സാമൂഹികാഘാതപഠനം നടത്തുന്നതു ചട്ടവിരുദ്ധമാണെന്നുള്ള എസ്റ്റേറ്റ് അധികൃതരുടെ വാദം കോടതി അംഗീകരിച്ചു. ഇതോടെ വിജ്ഞാപനം റദ്ദാക്കി നടപടിക്രമങ്ങൾ പാലിച്ചു പുതിയ വിജ്ഞാപനം ഇറക്കാമെന്നു സർക്കാർ കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നിലവിലുള്ള വിജ്ഞാപനം റദ്ദാക്കിയത്.
ഇതോടെ, കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന പ്രാഥമിക വിജ്ഞാപനം മുതൽ ഇതുവരെ നടന്ന എല്ലാ നടപടികളും വീണ്ടും നടപടിക്രമം പാലിച്ചു നടത്തേണ്ടിവരും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യവ്യക്തികളുടെയും 2570 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനാണു 2023 ജനുവരിയിൽ റവന്യുവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പുമായി സർക്കാർ മുന്നോട്ടുപോകുകയും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം –2013 പ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്ഥലം റവന്യു വകുപ്പ് അളന്നുതിരിച്ച് വില നിർണയിക്കുന്ന നടപടികൾ ആരംഭിക്കാനിരിക്കെയാണു സ്ഥലം ഏറ്റെടുക്കലിനുള്ള വിജ്ഞാപനം സർക്കാർ റദാക്കിയിരിക്കുന്നത്.
∙ ഇനി നടക്കേണ്ടത്
പുതിയ വിജ്ഞാപനം വന്നതിനു ശേഷം സാമൂഹികാഘാത പഠനത്തിനായി സ്വതന്ത്ര ഏജൻസിയെ കണ്ടെത്തണം. ഈ ഏജൻസി സ്ഥലം ഏറ്റെടുക്കുന്ന ഓരോ കുടുംബത്തിലും എത്തി അവരുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലവും വിമാനത്താവളം വരുന്നതുമൂലം ഉണ്ടാകുന്ന സാമൂഹികാഘാതവും കണക്കാക്കി റിപ്പോർട്ട് തയാറാക്കി കരട് പ്രസിദ്ധീകരിക്കണം.
ഇതിന്റെ അടിസ്ഥാനത്തിൽ, സ്ഥലം നഷ്ടപ്പെടുന്നവരുടെ അദാലത്ത് നടത്തണം. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട മറ്റൊരു സംഘം ഈ റിപ്പോർട്ട് പരിശോധിച്ചും നേരിട്ട് സ്ഥലപരിശോധന നടത്തിയും സർക്കാരിലേക്ക് ശുപാർശ നൽകണം. ഇതിനു ശേഷം സ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കുന്ന സ്ഥലം അളന്നുതിരിച്ചു വേണം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ. ഇത്രയും നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷമെങ്കിലും സമയം വേണം. സ്ഥലം നഷ്ടപ്പെടുന്ന പ്രദേശവാസികളും സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.