കാർഷികനയം: പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു
ന്യൂഡൽഹി ∙ കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും കേന്ദ്രം സ്വീകരിക്കുമെന്നു കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കർഷക വിരുദ്ധമാണെന്നാരോപിച്ച പ്രതിപക്ഷ ഇന്ത്യാസഖ്യ കക്ഷികൾ ചൗഹാന്റെ പ്രസംഗം ബഹിഷ്കരിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.

കൃഷി മേഖലയിൽ പ്രശ്നങ്ങളുണ്ടെന്നും അവയ്ക്കെല്ലാം പരിഹാരങ്ങളുണ്ടെന്നും ചൗഹാൻ പറഞ്ഞു. കർഷകരുമായും കർഷക സംഘടനകളുമായും ചർച്ചചെയ്ത് പരിഹാരം കണ്ടെത്തും. എല്ലാവരെയും ചേർത്തുപിടിച്ചു മുന്നോട്ടു നീങ്ങും. പരിസ്ഥിതി സൗഹൃദമായ 1500 തരം പുതിയ വിളകൾ അടുത്ത 5 വർഷത്തിനകം വികസിപ്പിക്കും. കാർഷിക മേഖലയിൽ 5 വർഷത്തിനകം 18,000 കോടി രൂപ ചെലവിൽ 100 കയറ്റുമതി കേന്ദ്രങ്ങൾ സജ്ജമാക്കും.
യാത്ര നടത്തുന്ന നേതാക്കളിലൊരാൾ ചിത്രവും വിഡിയോയും പകർത്തുന്നവർക്കൊപ്പമാണു കൃഷി ഭൂമിയിലിറങ്ങുന്നതെന്നും രാഹുൽ ഗാന്ധിയെ സൂചിപ്പിച്ച് ചൗഹാൻ പരിഹസിച്ചു. വിളകൾക്കു താങ്ങുവില നൽകുന്നതടക്കമുള്ള വിഷയങ്ങളിൽ തെറ്റായ പ്രസ്താവനകളാണു ചൗഹാൻ സഭയിൽ നടത്തിയതെന്നും അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിനു നോട്ടിസ് നൽകുമെന്നും കോൺഗ്രസ് അംഗം രൺദീപ് സിങ് സുർജേവാല പറഞ്ഞു.