‘ധൈര്യമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടൂ’: കർണാടകയിൽ വെല്ലുവിളിയുമായി ബിജെപി
ബെംഗളൂരു ∙ കർണാടകയിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നേരിടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെഡിയൂരപ്പ. അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി–ജനതാദൾ സഖ്യം നടത്തിയ മൈസൂരു ചലോ പദയാത്രയുടെ സമാപനച്ചടങ്ങിലാണു വെല്ലുവിളി.

ജനങ്ങൾ ഭരണത്തിൽ തൃപ്തരാണെന്ന് ഉറപ്പുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിടാൻ സിദ്ധരാമയ്യ തയാറാകണം. കോൺഗ്രസ് സർക്കാരിനെ പുറത്താക്കാതെ വിശ്രമമില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. 3ന് ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച പദയാത്ര 132 കിലോമീറ്റർ സഞ്ചരിച്ചാണ് ഇന്നലെ മൈസൂരുവിൽ സമാപിച്ചു.
ഭാര്യ പാർവതിയുടെ പേരിൽ ഗ്രാമത്തിലുള്ള 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരമായി മൈസൂരു നഗരത്തിൽ വിലയേറിയ 14 സൈറ്റുകൾ അനുവദിച്ചെന്ന ആരോപണമാണ് സിദ്ധരാമയ്യ നേരിടുന്നത്. എന്നാൽ, ബിജെപി സർക്കാരിന്റെ കാലത്തു നടന്ന ഭൂമി കൈമാറ്റമാണിതെന്നും എന്തുകൊണ്ട് അന്ന് ക്രമക്കേട് കണ്ടെത്തിയില്ലെന്നുമാണു കോൺഗ്രസ് നിലപാട്.