ന്യൂഡൽഹി ∙ അദാനിയുമായി ബന്ധപ്പെട്ട ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ച് സുതാര്യമായ അന്വേഷണത്തിനു തയാറാണോയെന്നു വെല്ലുവിളിച്ച് ഹിൻഡൻബർഗ്. ആരോപണങ്ങൾ നിഷേധിച്ച് മാധബി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും ചേർന്നിറക്കിയ പ്രസ്താവനയ്ക്കാണ് ഹിൻഡൻബർഗ് സമൂഹമാധ്യമമായ ‘എക്സി’ലൂടെ മറുപടി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊറീഷ്യസ്/ബെർമുഡ ഫണ്ടുകളിലുള്ള നിക്ഷേപം മാധബി ബുച്ച് വിശദീകരണത്തിലൂടെ സമ്മതിച്ചതായും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടി. ഇവർ ഉൾപ്പെട്ട കൺസൽറ്റിങ് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരസ്യമാക്കാനും വെല്ലുവിളിച്ചിട്ടുണ്ട്.‘സെബി’ പുറത്തിറക്കിയ പ്രസ്താവനയ്ക്കപ്പുറം ഒന്നും പറയാനില്ലെന്ന് സാമ്പത്തികാര്യവകുപ്പ് (ഡിഇഎ) സെക്രട്ടറി അജയ് സേത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റ് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

ADVERTISEMENT

മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിദേശനിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്ന് ആദ്യദിവസം ആവശ്യപ്പെട്ട കോൺഗ്രസ് ഇന്നലെ നിലപാട് കൂടുതൽ കടുപ്പിച്ചു. ഇന്ത്യാവിരുദ്ധ അജൻഡയുള്ള അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസാണ് ഹിൻഡൻബർഗിലെ മുഖ്യ നിക്ഷേപകനെന്ന് ബിജെപി ആരോപിച്ചു.

ADVERTISEMENT

വിപണിയെ ബാധിച്ചില്ല

കൊച്ചി ∙ ഹിൻഡൻബർഗ് ആരോപണം ഇന്നലെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. തുടക്കത്തിൽ വില സൂചികകളിൽ ഇടിവുണ്ടായെങ്കിലും പിന്നീടു വ്യാപാരത്തിന്റെ ഏറിയ സമയവും വിപണിക്കു കരുത്തു നിലനിർത്താൻ കഴിഞ്ഞു. 7% വരെ നഷ്ടം നേരിട്ടതോടെ അദാനി ഗ്രൂപ്പിലെ ഓഹരികളുടെ ആകെ വിപണിമൂല്യത്തിൽ 53,000 കോടി രൂപയുടെ ഇടിവ് തുടക്കത്തിൽ ഉണ്ടായെങ്കിലും വ്യാപാരം പുരോഗമിച്ചതോടെ നല്ല പങ്കും വീണ്ടെടുക്കാനായി.

English Summary:

Hindenburg challenges SEBI chief for investigation