സാമ്പത്തിക തട്ടിപ്പു മുതൽ മൃതദേഹം കടത്തൽ വരെ; ആർ.ജി.കർ മെഡിക്കൽ കോളജിനെതിരെ അന്വേഷണം
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ സാമ്പത്തിക തട്ടിപ്പുകളെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. നേരത്തേ 4 ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷിക്കാൻ സംസ്ഥാനം ചുമതലപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ മുൻ ഡപ്യൂട്ടി സൂപ്രണ്ട് അക്താർ അലി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.

പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കർ മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ വൻ ആരോപണങ്ങളാണ് ഉയർന്നുവന്നത്. സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക തട്ടിപ്പുകളാണ് നടക്കുന്നതെന്നും അവകാശികളില്ലാത്ത മൃതദേഹങ്ങൾ കടത്തുന്നതായും അക്താർ അലി ആരോപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനുള്ള വകുപ്പുതല വിജിലൻസിൽ ഭാഗമായിരുന്നുവെന്നും റിപ്പോർട്ട് നൽകിയ ദിവസം തന്നെ സ്ഥലം മാറ്റുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യാൻ ആരംഭിച്ച ശേഷമാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ അന്വേഷണം സിബിഐ നടത്തിയാൽ മതിയെന്ന് കോടതി പറഞ്ഞു. സന്ദീപ് ഘോഷിന്റെയും 4 ഡോക്ടർമാരുടെയും നുണപരിശോധനക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയുമായി വ്യക്തിപരമായി അടുപ്പമുള്ളയാളാണ് സന്ദീപ് ഘോഷ് എന്ന ആരോപണം ശക്തമായി. ഇയാളുടെ ജൻമദിനത്തിന് മുഖ്യമന്ത്രി എഴുതിയ ആശംസാകത്ത് പുറത്ത് വന്നിട്ടുണ്ട്. സന്ദീപ് ഘോഷിന്റെയും കൊല്ലപ്പെട്ട പെൺകുട്ടിക്കൊപ്പം രാത്രിയുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരുടെയും നുണപരിശോധന വൈകാതെ നടക്കുമെന്ന് സിബിഐ പറഞ്ഞു.
ഹോസ്റ്റൽ വിട്ട് വിദ്യാർഥിനികൾ
കൊൽക്കത്ത∙ ആർ.ജി. കർ മെഡിക്കൽ കോളജിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിട്ടും ഭീതി ഒഴിയാതെ വിദ്യാർഥികൾ. 160 പേർ താമസിച്ചിരുന്ന വനിതാ ഹോസ്റ്റലിൽ ഇപ്പോൾ താമസിക്കുന്നത് 17 പേർ മാത്രമാണ്.
കൊലപാതകം പുറത്തറിഞ്ഞ 9 ന് തന്നെ വിദ്യാർഥിനികളിൽ ഒരു പങ്ക് ഹോസ്റ്റലിൽ നിന്ന് മാറിയിരുന്നു. പലരെയും മാതാപിതാക്കൾ അടുത്ത ഹോട്ടലുകളിലേക്കും പേയിങ് ഗെസ്റ്റ് സൗകര്യമുള്ള വീടുകളിലേക്കും മാറ്റിയിരിക്കുകയാണ്. 5 ഹോസ്റ്റലാണ് പെൺകുട്ടികൾക്കായി ഇവിടെയുള്ളത്.
രാധാ ഗോവിന്ദ കർ: നാടിനെ സ്നേഹിച്ച ഡോക്ടർക്ക് ജന്മദിനം
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് വിവാദ കേന്ദ്രമായി തുടരുന്നതിനിടയിലാണ് മനുഷ്യസ്നേഹിയായ സ്ഥാപകൻ ഡോ.രാധാ ഗോവിന്ദ കറിന്റെ 172-ാം ജൻമദിനം കടന്നുവന്നത്. 1852 ഓഗസ്റ്റ് 23നാണ് അദ്ദേഹം ജനിച്ചത്. ഡോ.രാധാ ഗോവിന്ദ കർ 1886ൽ സ്ഥാപിച്ച കൽക്കട്ട സ്കൂൾ ഓഫ് മെഡിസിൻ ആണ് ഇന്നത്തെ ആർ.ജി.കർ മെഡിക്കൽ കോളജ്.