ഭരണഘടന പോലെ ജാതി സെൻസസും വഴികാട്ടി: രാഹുൽ
ന്യൂഡൽഹി ∙ ജാതി സെൻസസ് രാജ്യം മുഴുവൻ നടപ്പാക്കണമെന്നും രാജ്യത്തെ 90% ജനങ്ങളും മുഖ്യധാരയ്ക്കു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ‘ഭരണഘടനാ ആദര’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ വഴികാട്ടിയായ ഭരണഘടന അനുദിനം ആക്രമിക്കപ്പെടുന്നു. ഭരണഘടന രാജ്യത്തെ 10 ശതമാനത്തിനുവേണ്ടി മാത്രമുള്ളതല്ല. മുഖ്യധാരയ്ക്കു പുറത്തുനിൽക്കുന്ന 90% ജനങ്ങൾക്ക് വൈദഗ്ധ്യവും അറിവുമുണ്ട്. എന്നാൽ, ഭരണവ്യവസ്ഥയുമായി ഒരു ബന്ധവുമില്ല. ഈ സാഹചര്യത്തിലാണു കോൺഗ്രസ് ജാതി സെൻസസ് ആവശ്യ പ്പെടുന്നത്.
ജാതി സെൻസസ് എന്നത് ഒരു സാമൂഹിക–സാമ്പത്തിക സർവേയാണ്. ഇതു നമ്മുടെ രണ്ടാമത്തെ വഴികാട്ടിയായിരിക്കും. നയരൂപീകരണത്തിനുള്ള അടിത്തറ.’– അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പോടെ പ്രധാനമന്ത്രിക്കു ഭരണഘടനയ്ക്കു മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്നും രാജ്യത്തെ ജനങ്ങളാണ് അതു ചെയ്യിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു.