പെൻഷൻ: ഒരു മുഴം നീട്ടിയെറിഞ്ഞ് കേന്ദ്രം; സംസ്ഥാനങ്ങൾ എന്തു ചെയ്യും?
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യുപിഎസ്, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജീവനക്കാർക്കു നടപ്പാക്കുമോ? അതോ പഴയ പെൻഷൻ പദ്ധതിയിലേക്കു തിരിച്ചുപോകുമോ? യുപിഎസ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് മഹാരാഷ്ട്ര രംഗത്തെത്തിയതോടെ, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും വൈകാതെ നിലപാട് വ്യക്തമാക്കേണ്ടി വരും. സംസ്ഥാന സർക്കാർ ജീവനക്കാർക്കു യുപിഎസ് നടപ്പാക്കണോയെന്ന് അതതു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നാണു കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിലവിലുള്ള പുതിയ പെൻഷൻ പദ്ധതിയെക്കാൾ (എൻപിഎസ്) ആകർഷകമാണു യുപിഎസെന്നു വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ വിഹിതം ആവശ്യമില്ലാത്തതും ഓഹരിക്കമ്പോളവുമായി ബന്ധമില്ലാത്തതുമായ പഴയ പെൻഷൻ പദ്ധതി തിരികെവരാൻ സാധ്യതയില്ലെന്ന് ഉറപ്പായിരിക്കെ, യുപിഎസ് പൂർണമായോ മാറ്റങ്ങൾ വരുത്തിയോ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതമാകും. വൻ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ, ഒപിഎസ് തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനങ്ങൾക്കു താൽപര്യമില്ല.
ജീവനക്കാരുടെ ആവശ്യവും രാഷ്്ട്രീയ സമ്മർദവും പരിഗണിച്ച്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ പഴയ പെൻഷൻ പദ്ധതി തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 14ൽ നിന്ന് 18.5% ആക്കി ഉയർത്തിയിട്ടുമുണ്ട്. ഇതേ രീതിയിൽ സർക്കാർ വിഹിതം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾ തയാറാകുമോയെന്നു കണ്ടറിയണം.