മണിപ്പുരിൽ വീണ്ടും ഡ്രോൺ ആക്രമണം; 3 പേർക്ക് പരുക്ക്
കൊൽക്കത്ത ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ വീണ്ടും ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം. 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണത്തിലും വെടിവയ്പിലും 2 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കാങ്പോക്പി ജില്ലയിലെ കുന്നുകളിൽനിന്നു കുക്കി ഗ്രാമസംരക്ഷണ സേനയാണ് ഡ്രോൺ ആക്രമണം നടത്തിയത്

കൊൽക്കത്ത ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ വീണ്ടും ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം. 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണത്തിലും വെടിവയ്പിലും 2 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കാങ്പോക്പി ജില്ലയിലെ കുന്നുകളിൽനിന്നു കുക്കി ഗ്രാമസംരക്ഷണ സേനയാണ് ഡ്രോൺ ആക്രമണം നടത്തിയത് ഡ്രോൺ ആക്രമണം ഭീകരപ്രവർത്തനമാണെന്നു മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. റിപ്പോർട്ട് നൽകുന്നതിനായി അഡീ.ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷമാണു മണിപ്പുരിൽ വീണ്ടും കലാപം ആരംഭിച്ചത്. ചുരാചന്ദ്പുർ, കാങ്പോക്പി എന്നീ കുക്കി മേഖലകളിൽ തീവ്ര മെയ്തെയ് സായുധ സംഘങ്ങൾ എത്തിയതാണ് കലാപം വീണ്ടും പൊട്ടിപ്പുറപ്പെടാൻ കാരണം.കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച മണിപ്പുർ കലാപത്തിൽ ഇതിനകം 230 ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അര ലക്ഷത്തിലധികം പേർ ഭവനരഹിതരായി.