ജാതി സെൻസസ്: ഉപാധികളോടെ അനുകൂലിച്ച് ആർഎസ്എസ്; തീരുമാനമുണ്ടാകേണ്ടത് ബിജെപിയിൽനിന്ന്
ന്യൂഡൽഹി∙ ഉപാധിയോടെ ജാതി സെൻസസിനെ അനുകൂലിക്കുന്ന നിലപാടിലേക്ക് ആർഎസ്എസ് എത്തിയിരിക്കുന്നു. രാഷ്ട്രീയ–തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉപാധി. സെൻസസിന്റെ കാര്യത്തിൽ ആർഎസ്എസിന് വീറ്റോ അധികാരമുണ്ടോയെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ക്ഷേമപ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ചും, പിന്നാക്ക വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളവയ്ക്കു സർക്കാരിനു കണക്കുകൾ വേണ്ടിവരാം. അത്തരത്തിൽ നേരത്തെയും സർക്കാർ ഡേറ്റ ശേഖരിച്ചിട്ടുള്ളതാണ്. അതു രാഷ്ട്രീയത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള ഉപകരണമാക്കരുത്–പാലക്കാട്ട് സമന്വയ ബൈഠക്കിനുശേഷം ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കറാണ് നിലപാട് വ്യക്തമാക്കിയത്.

ജാതി സെൻസസ് നടത്താൻ മോദി സർക്കാരിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരിക്കെയാണ് ആർഎസ്എസിന്റെ നിലപാടു പ്രഖ്യാപനം. ജാതി സെൻസസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് നിലപാട് പ്രഖ്യാപിച്ചതോടെ ഇനി രാഷ്ട്രീയതീരുമാനമുണ്ടാകേണ്ടത് ബിജെപിയിൽനിന്നാണ്. ജാതി സെൻസസ് നടത്താൻ തീരുമാനിച്ചാൽത്തന്നെ ഇപ്പോഴത്തെ സ്ഥിതിയിൽ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷം കൊണ്ടുപോകുമെന്ന സ്ഥിതിയുമുണ്ട്. ജാതി സെൻസസിന്റെ കാര്യത്തിൽ തീരുമാനമാകാതെ സെൻസസ് തീയതി നിശ്ചയിക്കാനാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ജാതി സെൻസസ് നടത്തിയാലും വിവരങ്ങൾ പുറത്തുവിടാൻ പാടില്ലെന്നാണ് ആർഎസ്എസ് നിലപാടെന്നു വിലയിരുത്തലുണ്ട്. വിവരങ്ങൾ പരസ്യപ്പെടുത്താതിരുന്നാൽ അതിനെതിരെ പ്രക്ഷോഭം ഉണ്ടാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. വിവരങ്ങൾ രഹസ്യമാക്കുന്നതിനെ, ബിഹാറിൽനിന്നുള്ള സഖ്യകക്ഷികൾ അനുകൂലിക്കാനുള്ള സാധ്യതയും ബിജെപി കാണുന്നില്ല.