ന്യൂഡൽഹി ∙ ചോദ്യം ചെയ്യലിനിടെ മറുപടി നൽകാതെ നിശ്ശബ്ദനായിരിക്കാനും പ്രതിക്ക് അവകാശമുണ്ടെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അന്വേഷണ ഏജൻസി ആഗ്രഹിക്കുന്ന മറുപടി നൽകുക എന്നതല്ല അന്വേഷണത്തോടുള്ള സഹകരണമെന്ന് ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ഉജ്വൽ ഭുയാൻ വ്യക്തമാക്കി. കേസിൽ സിബിഐയുടെ അറസ്റ്റ് റദ്ദാക്കിയില്ലെങ്കിലും ചോദ്യം ചെയ്യലിനിടെ പിടികൊടുക്കാതെ മറുപടി നൽകിയെന്നതുകൊണ്ട് തടവിൽ തുടരണമെന്നു പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനയിലെ 20(3) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുറ്റാരോപിതനെ അയാൾക്കു തന്നെ എതിരായി മൊഴി നൽകാൻ നിർബന്ധിക്കാൻ പാടില്ലെന്നാണ് 20(3) വകുപ്പ്.

ADVERTISEMENT

കോടതികൾ വട്ടംചുറ്റിക്കരുത്

ജാമ്യം തേടി വരുന്നവരെ സാങ്കേതികത്വം പറഞ്ഞ് കോടതികൾക്കിടയിലിട്ട് വട്ടംചുറ്റിക്കാതെ വസ്തുതകൾ കണക്കിലെടുത്ത് തീർപ്പുകൽപ്പിക്കാൻ ശ്രദ്ധിക്കണമെന്ന ഓർമപ്പെടുത്തലും കോടതി നൽകി. 

ADVERTISEMENT

  ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചതിനെക്കുറിച്ചാണ് പരാമർശം. വിചാരണ ക്കോടതിയിൽനിന്ന് ഇളവു തേടാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാൽ തിരികെ വിടുന്നത് പൊതുവേ ഉചിതമാണ്. കാലതാമസമുണ്ടായ കേസുകളിൽ അതു വിവേകമല്ലെന്നും ജാമ്യം വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.

വിചാരണയ്ക്ക് മുൻപ് ശിക്ഷ പാടില്ല

ADVERTISEMENT

കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാലേ ഏതു കേസിലും ജാമ്യാപേക്ഷ പരിഗണിക്കുവെന്ന കർശന വ്യവസ്ഥ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സാധാരണ വിചാരണക്കോടതികൾ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാലേ ജാമ്യാപേക്ഷ പരിഗണിക്കാവു. എന്നാലും ഓരോ കേസിലെയും വസ്തുതകൾ കണക്കിലെടുക്കണം. എല്ലാ കേസിലും ബാധകമാകുന്ന ഒറ്റ ഫോർമുല ജാമ്യ കാര്യത്തിൽ ഇല്ല.

വിചാരണ വേളയ്ക്ക് മുൻപുള്ള ഘട്ടം തന്നെ ശിക്ഷയായി മാറുന്നത് ഒഴിവാക്കണമെന്ന നിലപാടും കോടതി ആവർത്തിച്ചു. പരിഷ്കൃത നിയമവ്യവസ്ഥയുടെ ഭാഗമാണ് ജാമ്യം, കുറ്റക്കാരനെന്നു തെളിയിക്കപ്പെടുംവരെ പ്രതി നിരപരാധിയാണ്. ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യങ്ങളിലൊഴികെ ജാമ്യത്തിനാണ് മുൻഗണനയെന്നും കോടതി ആവർത്തിച്ചു.

മുഖ്യമന്ത്രിക്ക് നിയന്ത്രണങ്ങൾ

ന്യൂഡൽഹി ∙ ജാമ്യവ്യവസ്ഥ പ്രകാരം, മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുന്നതിനു കർശന നിയന്ത്രണങ്ങളോടെയാണ് അരവിന്ദ് കേജ്‌രിവാൾ ജയിൽ മോചിതനായി എത്തുന്നത്. ഇ.ഡി കേസിലേതിനു സമാനമായി, ജാമ്യകാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകുന്നതിന് കേജ്‌രിവാളിന് തടസ്സമുണ്ട്. 

  ഔദ്യോഗിക ഫയലുകളിൽ ഒപ്പുവയ്ക്കാനും കഴിയില്ല. ലഫ്. ഗവർണർ അനുമതിക്കായി പരിഗണിക്കുന്ന ഫയലുകളിൽ മുഖ്യമന്ത്രിയുടെ ഒപ്പ് അനിവാര്യമെങ്കിൽ മാത്രമാകും ഇളവ്. മദ്യനയക്കേസിലെ പങ്ക് സംബന്ധിച്ച പരസ്യ പ്രസ്താവനകളും പാടില്ല.

English Summary:

'Cooperation is not answering the way you want': Supreme Court to CBI