ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി മദ്യനയ കേസിൽ ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി ബിജെപിക്ക് രാഷ്ട്രീയമായും ഭരണപരമായും കനത്ത തിരിച്ചടിയാണ്. സിബിഐക്കെതിരെയുള്ള വിമർശനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. വിധിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യം പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ അറസ്റ്റ് നിയമപരമെന്നു കോടതി പറഞ്ഞതിനാൽ കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാനയിൽ അടുത്തമാസവും ഡൽഹിയിൽ അടുത്തവർഷം ആദ്യവും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കേജ്‌രിവാൾ ജയിലിൽ കഴിയണമെന്ന ബിജെപിയുടെ ആഗ്രഹം നടന്നില്ല. സെക്രട്ടേറിയറ്റിലോ ഓഫിസിലോ പ്രവേശിക്കരുതെന്നും നടപടിക്രമപരമായി ആവശ്യമെങ്കിൽ മാത്രം ഫയലുകളിൽ‍ ഒപ്പുവയ്ക്കാമെന്നുമുള്ള ജാമ്യവ്യവസ്ഥ കേജ്‌രിവാളിനെ ‘പരിമിത മുഖ്യമന്ത്രി’യാക്കുന്നു എന്നതു മാത്രമാണ് ബിജെപിക്ക് ആശ്വാസിക്കാനുള്ളത്.

ADVERTISEMENT

മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിയോജിച്ചതു ശ്രദ്ധേയമാണ്. ജു‍ഡീഷ്യൽ അച്ചടക്കം കണക്കിലെടുത്തു മാത്രമാണ് താൻ ഈ വ്യവസ്ഥകളോടു യോജിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് സൂര്യകാന്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസിനെ സമീപിച്ചപ്പോൾ, ജസ്റ്റിസ് ഭുയാൻ രാഷ്ട്രീവശങ്ങൾകൂടി കണക്കിലെടുത്തു. 

യജമാനരുടെ ഭാഷ സംസാരിക്കുന്ന, കൂട്ടിലടയ്ക്കപ്പെട്ട തത്തയാണ് സിബിഐ എന്ന് ആദ്യം 2013 മേയിലാണ് സുപ്രീം കോടതി  കുറ്റപ്പെടുത്തിയത്. രണ്ടാം യുപിഎയുടെ ഭരണകാലത്ത് കൽക്കരിപ്പാടം അഴിമതി കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ ഇടപെട്ട് മാറ്റങ്ങൾ വരുത്തിയെന്ന് സിബിഐ ഡയറക്ടർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ആർ.എം.ലോധയുടെ വിമർശനം ഉണ്ടായത്. തുടർന്ന്, ബിജെപി നിയമമന്ത്രി അശ്വനി കുമാറിന്റെ രാജി ആവശ്യപ്പെട്ടു. മന്ത്രി രാജിവച്ചു.  ഇപ്പോൾ, സിബിഐയെ കൂട്ടിലടയ്ക്കപ്പെട്ട തത്തയാക്കുന്നുവെന്ന ആരോപണം മോദി സർക്കാരിനു നേരെയാണ് വന്നിരിക്കുന്നത്. 

ADVERTISEMENT

കേജ്‌രിവാളിനെ 22 മാസം അറസ്റ്റ് ചെയ്യാതെ, എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ (ഇ.ഡി) കേസിൽ ജാമ്യം ലഭിക്കുമെന്ന സ്ഥിതി വന്നപ്പോൾ മാത്രം സിബിഐ അറസ്റ്റ് ചെയ്തതാണ് കോടതിയുടെ വിമർശനത്തിനു കാരണം. ഈ വൈകിയുള്ള നടപടിക്ക് രാഷ്ട്രീയ ഇടപെടലാണ് കാരണമെന്ന് കോടതി പരോക്ഷമായി സൂചിപ്പിക്കുന്നു. തത്ത കൂട്ടിലടയ്ക്കപ്പെട്ടിട്ടില്ലെന്ന പ്രതീതി വേണമെന്നാണ് കോടതി പറയുന്നത്. 

അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് ഈ പരാമർശം. കേജ്‌രിവാൾ ജയിൽ മോചിതനായതുകൊണ്ട് ഹരിയാനയിൽ ആം ആദ്മി പാർട്ടിക്ക് നേട്ടമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ല.

ADVERTISEMENT

കോൺഗ്രസ് – എഎപി സഖ്യചർച്ചകൾ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. 2 പാർട്ടികളും സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു. കേജ്‌രിവാൾ ജയിലിൽനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ സഖ്യ ചർച്ചകളുണ്ടാകുമെന്നാണ് മനീഷ് സിസോദിയ നേരത്തെ പറഞ്ഞത്. അങ്ങനെ സംഭവിക്കുമോയെന്ന് വ്യക്തമാകേണ്ടതുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കാൻ ഈ മാസം 16വരെയാണ് സമയമുള്ളത്.

English Summary:

Supreme Court's verdict granting bail to Chief Minister Arvind Kejriwal is setback to BJP