നീറ്റ് യുജി കേസ്: രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി ∙ നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയ കേസിൽ സിബിഐ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ചിന്തു എന്ന ബൽദേവ് കുമാർ, സണ്ണികുമാർ, ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. അഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഇംതിയാസ് ആലം, ജമാലുദ്ദീൻ, അമൻകുമാർ സിങ് എന്നീ പ്രതികൾക്കെതിരെ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആരോപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് 13 പേർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ചോദ്യപേപ്പറുകൾ മോഷ്ടിക്കുന്നതിന് അഹ്സനുൽ ഹഖും ഇംതിയാസ് ആലവും ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തിൽ ആരോപിച്ചു. ഇതിനകം 48 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർക്കൊക്കെയാണു ചോദ്യങ്ങൾ ചോർന്നു കിട്ടിയതെന്നും സിബിഐ കണ്ടെത്തി.