ഇന്ത്യയിൽ ജീവിതശൈലി രോഗങ്ങളും അമിതഭാരവും പ്രധാന മരണ കാരണം
ന്യൂഡൽഹി ∙ ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വർധനയും പ്രധാന മരണ കാരണങ്ങളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തൽ. പൊണ്ണത്തടിയുടെയും ജീവിതശൈലി രോഗങ്ങളുടെയും പരിണിതഫലമായുണ്ടാകുന്ന ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയവ പ്രതിരോധിക്കാൻ സർക്കാരുകൾ ആരോഗ്യനയം പുനഃക്രമീകരിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നത്.

ഇന്ത്യ ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളായ ഇന്തൊനീഷ്യ, ബംഗ്ലദേശ്, മാലദ്വീപ്, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ 5 വയസ്സിനു താഴെയുള്ള 50 ലക്ഷം കുട്ടികൾ അമിത ഭാരമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 5 മുതൽ 19 വയസ്സു വരെയുള്ളവരിൽ 37.3 ദശലക്ഷം പേർക്കും പൊണ്ണത്തടിയുണ്ട്. നഗരവൽക്കരണം, സാമ്പത്തിക വളർച്ച, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങൾ.
ഇവയ്ക്ക് പരിഹാരമായി കുട്ടികളിലും മുതിർന്നവരിലും ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ശീലവും പ്രോത്സാഹിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു. ഒപ്പം പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് അധികനികുതി ഏർപ്പെടുത്തണം, അമിത അളവിൽ കൊഴുപ്പ് അടങ്ങിയ ആഹാരപദാർഥങ്ങൾ എന്നിവ നിരോധിക്കണം.